ഗുജറാത്തിലെ കച്ചിൽ ഭൂചലനം ; പ്രഭവകേന്ദ്രം ഭചൗവ്

Published by
Brave India Desk

ഗാന്ധിനഗർ : ഗുജറാത്തിലെ കച്ചിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ആളപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഞായറാഴ്ച വൈകുന്നേരമാണ് ഗുജറാത്തിലെ കച്ച് ജില്ലയിൽ റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ചിന്റെ അറിയിപ്പ് പ്രകാരം കച്ച് ജില്ലയിലെ ഭചൗവിനടുത്താണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. ഭചൗവിൽ നിന്ന് 21 കിലോമീറ്റർ വടക്ക്, വടക്ക് പടിഞ്ഞാറ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് അറിയിച്ചു. ശക്തമായ ഭൂചലനമാണ് ഉണ്ടായതെങ്കിലും ജനങ്ങളുടെ സ്വത്തിനും ജീവനും നാശനഷ്ടമുണ്ടായിട്ടില്ല എന്ന് കച്ച് ജില്ലാ കളക്ടർ അമിത് അറോറ വ്യക്തമാക്കി.

വളരെ ഉയർന്ന അപകടസാധ്യതയുള്ള ഭൂകമ്പ മേഖലയിലാണ് കച്ച് ജില്ല സ്ഥിതിചെയ്യുന്നത്. 2001-ൽ കച്ച് ജില്ലയിൽ ഉണ്ടായ ഒരു വലിയ ഭൂകമ്പം വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ആ സംഭവത്തിൽ ഏകദേശം 13,800 പേർ കൊല്ലപ്പെടുകയും 1.67 ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Share
Leave a Comment

Recent News