കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ പെന്തകോസ്ത് വിശ്വാസികള്‍ മതപ്രചരണത്തിന്റെ ഭാഗമായി സുവിശേഷ പ്രചരണം നടത്തുന്നതായി ആക്ഷേപം. മെഡിക്കല്‍ കോളജിലെ ക്യാന്‍സര്‍ വാര്‍ഡ് കേന്ദ്രീകരിച്ച് ഇവര്‍ നടത്തുന്ന സുവിഷേഷപ്രചരണവും, പ്രാര്ത്തനയുമായാണ് വിവാദമായത്. . വിശ്വസികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ശല്യമാകുന്ന രീതിയിലുള്ള പ്രചരണമാണ് ഇവര്‍ നടത്തുന്നത്. ചില ഡോക്ടര്‍മാര്‍ ഇതിന് മൗനാനുവാദം നല്‍കുന്നതായും ആരോപണമുണ്ട്.
ചികിത്സയില്‍ കഴിയുന്ന ചില രോഗികളുടെ വിവരം ശേഖരിച്ച് സുവിശേഷകര്‍ സര്‍വേ നടത്തിയതായും ആരോപണമുയര്‍ന്നിരുന്നു.ചില രോഗികള്‍ തന്നെയാണ് ഇത്തരമൊരു പരാതി ഉന്നയിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരുടെയോ വകുപ്പ് മേധാവിയുടെയോ അനുവാദമില്ലാതെ വാര്‍ഡില്‍ പ്രവേശിപ്പിക്കുന്ന സംഘത്തെ രോഗികളും കുടെയുള്ളവരും ചേര്‍ന്ന് പുറത്താക്കാനുള്ള നീക്കം ഒരിക്കല്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അന്ന്് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് കേസെടുക്കാതെ ഇവരെ വിട്ടയച്ചു.
സംഭവത്തില്‍ വകുപ്പ് മേധാവി ഡോ. രമ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പോലീസ് പരാതി നല്കാന് അധികൃതര്‍ തയ്യാറായിട്ടില്ല. അതിനിടെ പെന്തകോസ്ത് വിഭാഗക്കാരുടെ പ്രര്‍ത്ഥന തുടര്‍ന്നാല്‍ വാര്‍ഡില്‍ ഭജന നടത്തേണ്ടി വരുമെന്ന് ഹിന്ദു സംഘടനകള്‍ മുന്നറിയിപ്പ് നല്കി. ആശുപത്രി അധികൃതരെയാണ് ആര്.എസ്.എസ് നിലപാട് അറിയിച്ചത്. രോഗികളുടെ അവസ്ഥ മുതലെടുത്ത് മതപരിവര്‍ത്തനം നടത്തുകയാണ് ഇവര്‍ ചെയ്യുന്നതെന്നാണ് ആരോപണം. ഇതിനായി പണം നല്കുന്ന വലിയ സംഘം പുറത്തുണ്ടെന്നും ആക്ഷേപമുണ്ട്.
Discussion about this post