പാസ് മാർക്ക് തന്നെങ്കിലും ജയിപ്പിക്കണേ, അല്ലെങ്കിൽ കെട്ടിച്ചുവിടും; ഉത്തരക്കടലാസിൽ അപേക്ഷയുമായി വിദ്യാർത്ഥിനി

Published by
Brave India Desk

ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പത്താംതരം, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. രാത്രി ഉറക്കമൊഴിച്ചും റിവിഷൻ ചെയ്തും വിദ്യാർത്ഥികൾ എല്ലാം പഠനലോകത്താണ്.

പരീക്ഷാ ചൂടിനിടെ മദ്ധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് ചില വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന നിരാശയിലേക്ക് വെളിച്ചം വീശുന്ന ഒരു വിചിത്ര സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു.ജബൽപൂരിൽ നിന്നുള്ള ഒരു വിദ്യാർത്ഥിനി തന്റെ പരീക്ഷാ ഇൻവിജിലേറ്ററോട് അസാധാരണമായ ഒരു അപേക്ഷ നടത്തിയതാണ് ചർച്ചയായി മാറിയിരിക്കുന്നത്.

വിവാഹാലോചന ഒഴിവാക്കാൻ പരീക്ഷയിൽ തനിക്ക് പാസിംഗ് മാർക്ക് അനുവദിക്കണമെന്നാണ് അഭ്യർത്ഥന.ഇംഗ്ലീഷ് പരീക്ഷയിൽ തോറ്റാൽ മാതാപിതാക്കൾ തന്നെ വിവാഹം കഴിപ്പിച്ചയക്കുമെന്ന ഭയമാണ് .താൻ പരീക്ഷയ്ക്ക് തോറ്റാൽ പഠനം അവസാനിപ്പിക്കുമെന്ന് മാതാാപിതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അദ്ധ്യാപകനോട് അഭ്യർത്ഥിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നും വിദ്യാർത്ഥിനി പറയുന്നു.

എന്തായാലും ഉത്തരകടലാസിൽ വിദ്യാർത്ഥിനി എഴുതിയ അപേക്ഷ വൈറലായി മാറിയിട്ടുണ്ട്.

 

Share
Leave a Comment

Recent News