രാഹുൽ ഗാന്ധിയ്ക്കുള്ള വോട്ട് ഇന്ത്യയെ രക്ഷിക്കാൻ,വയനാട്ടിന് വേണ്ടിയുള്ളതല്ല; കർണാടക ഉപമുഖ്യമന്ത്രി

Published by
Brave India Desk

ചേർത്തല: കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽഗാന്ധിയ്ക്കുള്ള വോട്ട് വയനാടിന് വേണ്ടിയുള്ളതല്ല, ഇന്ത്യയെ രക്ഷിക്കാൻ വേണ്ടിയുള്ളതാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ.ചേർത്തലയിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് മണ്ഡല പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തുകൊണ്ട് മത്സരിക്കാൻ കർണാടകം തിരഞ്ഞെടുക്കാതെ കേരളം തിരഞ്ഞെടുത്തെന്ന് രാഹുൽ ഗാന്ധിയോട് ചോദിച്ചിരുന്നു. കേരളം സമാധാനത്തിന്റെ നാടാണെന്നായിരുന്നു രാഹുലിന്റെ മറുപടിയെന്നും ശിവകുമാർ പറഞ്ഞു.

ഇന്ത്യയെ ഒരുമിച്ച് കൊണ്ടുപോകാനാണ് കോൺഗ്രസ് പ്രസ്ഥാനവും ഗാന്ധി കുടുംബവും എക്കാലവും പരിശ്രമിച്ചിട്ടുള്ളതെന്നും തെക്കേ ഇന്ത്യ രാജ്യത്തിന് നൽകിയ സംഭാവനകളെ കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രിക്ക് ഒരു വിവരവുമില്ലെന്നും കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ പറഞ്ഞു.

കോൺഗ്രസിന്റെ പ്രകടനപത്രിക മതേതരത്വത്തിനും ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും വളർച്ചക്കും ഉന്നമനത്തിനുമാണ് പ്രാധാന്യം നൽകുന്നത്. ഇന്ത്യാ മുന്നണി വലിയ വിജയത്തോടെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു

 

Share
Leave a Comment

Recent News