തൃശൂർ: ബാര്‍ക്കോഴ കേസില്‍ വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിജിലന്‍സ് കോടതി. എക്സൈസ് മന്ത്രി കെ.ബാബുവിനെതിരെ കേസെടുക്കണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ടു.
ദ്രുതപരിശോധനാ റിപ്പോര്‍ട്ട് സമ്മര്‍പ്പിക്കാന്‍ ഒരു മാസത്തെ സമയം കൂടി വേണമെന്ന വിജിലന്‍സിന്റെ ആവശ്യവും കോടതി തള്ളി. ഒരു മാസത്തിനകം ദ്രുതപരിശോധാ റിപ്പോര്‍ട്ട് സമ്മര്പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഒരു മാസമായി അന്വേഷണ ഉദ്യോഗസ്ഥന് എന്തെടുക്കുകയായിരുന്നെന്ന് കോടതി ചോദിച്ചു.
ബാബുവിന്റെ വീടും ആസ്തികളും പരിശോധിച്ചോ എന്നും കോടതി ചോദിച്ചു. വിജിലന്‍സിന് സത്യസന്ധതയും ആത്മാര്‍ത്ഥതയും ഇച്ഛാശക്തിയും ഇല്ല. വിജിലന്‍സ് ഗാണ്ഡീവം നഷ്ടപ്പെട്ട അര്ജുനനായെന്നും കോടതി വിമര്‍ശിച്ചു. ബാറുടമയും പരാതിക്കാരനുമായ ബിജു രമേശിനെതിരെയും അന്വേഷണത്തിന് കോടതി ഉത്തരവിട്ടു.
പരാതി തെളിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനാണ്. കൈക്കൂലി വാങ്ങുന്നതുപോലെ തന്നെ കൊടുക്കുന്നതും കുറ്റകരമാണ്. അതു കൊണ്ട് ബിജു രമേശിനെതിരേയും കേസെടുക്കണം.
മന്ത്രിക്കെതിരായ ആരോപണം വിജിലന്‍സ് ഒരിക്കല്‍ അന്വേഷിച്ചതാണെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം തള്ളിയാണ് കോടതി നേരത്തെ ദ്രുതപരിശോധനയ്ക്ക് ഉത്തരവിട്ടത്. ബാര്‍ ലൈസന്‍സ് പുതുക്കാന്‍ ബിജു രമേശില്‍നിന്ന് കെ.ബാബു 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് അന്വേഷണം.
Discussion about this post