കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഷാബാനുകേസിൻ്റെ ഭാവിയായിരിക്കും രാമക്ഷേത്രവിധിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു;വെളിപ്പെടുത്തലുമായി ആചാര്യ പ്രമോദ്

Published by
Brave India Desk

 

ന്യൂഡൽഹി; കോൺഗ്രസിനെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും രൂക്ഷ വിമർശനവുമായി പാർട്ടിയിൽ നിന്ന് രാജി വച്ച മുതിർന്ന നേതാവ് ആചാര്യ പ്രമോദ് കൃഷ്ണ. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഷാബാനു കേസ് പോലെ രാമക്ഷേത്ര വിധിയും അട്ടിമറിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞെന്നാണ് ആചാര്യ പ്രമോദ് കൃഷ്ണ വെളിപ്പെടുത്തിയത്. ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുഎസ്എ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ ഉപദേശകന്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലായിരുന്നു രാഹുലിന്റെ ഈ പരാമര്‍ശമെന്ന് അദ്ദേഹം പറഞ്ഞു.

32 വര്‍ഷത്തോളം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. രാമക്ഷേത്ര വിഷയത്തില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ച സമയത്ത് അടുത്ത അനുയായികളെ വിളിച്ചുകൂട്ടി രാഹുല്‍ ഗാന്ധി ഒരു യോഗം സംഘടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഷാബാനു കേസ് വിധി രാജീവ് ഗാന്ധി സര്‍ക്കാര്‍ അട്ടിമറിച്ചതുപോലെ ഒരു ശക്തമായ കമ്മീഷനെ നിയമിച്ച് രാമക്ഷേത്ര വിധിയും റദ്ദാക്കുമെന്നായിരുന്നു ആചാര്യ പ്രമോദ് കൃഷ്ണയുടെ പരാമർശം.

രാമക്ഷേത്രത്തെ അനുകൂലിക്കുകയും കോൺഗ്രസിനെ വിമർശിച്ച് മോദിയുടെ വികസിത നയങ്ങളെ പ്രശംസിച്ചതിനും ഏറെ പഴി കേൾക്കേണ്ടി വന്നയാളാണ് ആചാര്യ പ്രമോദ് കൃഷ്ണ. പാർട്ടിക്കുള്ളിലെ നിരന്തരമായ ബുദ്ധിമുട്ടിക്കൽ കാരണം ഈ അടുത്താണ് അദ്ദേഹം കോൺഗ്രസിൽ നിന്ന് രാജിവച്ച് പുറത്ത് വന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടി ഉടന്‍ തന്നെ പ്രിയങ്ക ഗാന്ധി പക്ഷമെന്നും രാഹുല്‍ ഗാന്ധി പക്ഷമെന്നും രണ്ടായി പിളര്‍ക്കുമെന്ന് ഇദ്ദേഹം കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയത് വലിയ രീതിയിലുള്ള ചർച്ചയ്ക്കും ഞെട്ടലിനും കാരണമായിരുന്നു.

 

 

Share
Leave a Comment

Recent News