രക്ഷാപ്രവർത്തന ബോട്ട് മറിഞ്ഞ് അപകടം ; 3 എസ്ഡിആർഎഫ് ജവാൻമാർക്ക് വീരമൃത്യു

Published by
Brave India Desk

മുംബൈ : രക്ഷാപ്രവർത്തന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് 3 എസ്ഡിആർഎഫ് ജവാൻമാർക്ക് വീരമൃത്യു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. പ്രവാര നദിയിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന ബോട്ട് മറിഞ്ഞതിനെ തുടർന്ന് സംസ്ഥാന ദുരന്ത പ്രതികരണ സേനയിലെ (എസ്‌ഡിആർഎഫ്) മൂന്ന് ജവാന്മാർ മുങ്ങി മരിക്കുകയായിരുന്നു.

ബുധനാഴ്ച പ്രവാര നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ ഒഴുക്കിൽ പെട്ട കാണാതായിരുന്നു. ഇവരെ കണ്ടെത്താൻ കഴിയാഞ്ഞതിനെ തുടർന്ന് തിരച്ചിൽ നടത്താനായിരുന്നു എസ്‌ഡിആർഎഫ് രക്ഷാസംഘത്തെ നിയോഗിച്ചിരുന്നത്. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് രക്ഷാ സംഘത്തിന്റെ ബോട്ട് നദിയിൽ മുങ്ങുകയായിരുന്നു.

പ്രകാശ് ഷിൻഡെ, വൈഭവ് വാഗ്, രാഹുൽ പവാര എന്നീ ജവാൻമാരാണ് വീരമൃത്യു വരിച്ചത്. അപകട വിവരമറിഞ്ഞ് മഹാരാഷ്ട്ര മുൻ റവന്യൂ മന്ത്രി ബാലാസാഹേബ് തോറാട്ട് അടക്കമുള്ളവർ ഉടൻതന്നെ സ്ഥലത്തെത്തി. ജവാന്മാരുടെ ഭൗതികശരീരം നദിയിൽ നിന്നും കണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് എസ്‌ഡിആർഎഫ് ടീമിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

Share
Leave a Comment

Recent News