എറണാകുളം : ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോൽവിയിൽ പാർട്ടിക്കെതിരെ തുറന്നടിച്ച് സിപിഐഎം നേതാവ് തോമസ് ഐസക് .ജനങ്ങളെ കേൾക്കാൻ പാർട്ടി തയ്യാറാക്കണമെന്ന് അദ്ദേഹം പറഞ്ഞു.ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തോമസ് ഐസക്കിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പിൽ പാർട്ടി അനുഭാവികളുടെ വോട്ട് പോലും ലഭിച്ചില്ല. തുറന്ന മനസ്സോടെ ജനങ്ങളുടെ വിമർശനങ്ങൾ കേൾക്കണം. പാർട്ടി ജനങ്ങളുടേതാണെന്നും പാർട്ടിക്കുള്ളിൽ അച്ചടക്കം സ്വയം തീരുമാനിക്കണമെന്നും തോമസ് ഐസക് പറഞ്ഞു.
പാർട്ടി മാറി ചിന്തിക്കേണ്ട കാലം എത്തിയിരിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്തുകൊണ്ട് തോറ്റു എന്നത് കൃത്യമായി പരിശോധിക്കണമെന്നും അത് തിരുത്തണമെന്നും അഭിമുഖത്തിൽ തോമസ് ഐസക് കൂട്ടിച്ചേർത്തു.മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ പേരിലുള്ള അഴിമതി ആരോപണവും തിരഞ്ഞെടുപ്പിനെ ബാധിച്ചോ എന്നും പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിണറായി വിജയനെ മാറ്റാതെ ഭരണം നന്നാകില്ലെന്ന് സിപിഐ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരിനെതിരെ കൗൺസിലിൽ നേതാക്കൾ രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു. സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനം പരിധിവിട്ടു .ലോക്സഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് തിരിച്ചടിയായത് എന്നും അവർ അഭിപ്രായപ്പെട്ടു.
Discussion about this post