വയനാട് : വയനാട് ജില്ലയിലെ മുണ്ടക്കൈ , ചൂരൽമല എന്നീ പ്രദേശങ്ങൾ ദുരന്തഭൂമിയായി മാറിയിരിക്കുകയാണ്. കേരളത്തെ ഒട്ടാകെ ഞെട്ടിച്ച ഉരുൾപൊട്ടലിൽ മരണം 184 ആയി. എന്നാൽ പല മൃതദേഹങ്ങളും തിരിച്ചറിയാനായിട്ടില്ല. ഇരുന്നൂറിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.
വയനാട് ഉരുൾപൊട്ടൽ നടന്ന ചൂരൽമലയിൽ ആറ് മണിയോടെ സൈന്യം രക്ഷാദൗത്യം ആരംഭിച്ചു. 4 സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്ന്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈന്യം എത്തും .
അതിശക്തമായ മഴയിൽ വയനാട്ടിലെ പലയിടത്തും ഉരുൾപൊട്ടൽ പതിവാണെങ്കിലും ഇത്തരമൊരു ദുരന്തം അപ്രതീക്ഷിതമായിരുന്നു. മുണ്ടക്കൈയിൽ അവശേഷിക്കുന്നത് 30 വീടുകൾ മാത്രമെന്ന് അധികൃതർ അറിയിച്ചു. അതേസമയം
481 പേരെ രക്ഷപ്പെടുത്തി. 3069 പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ് എന്നാണ് വിവരം .
Leave a Comment