സർക്കാരിനെതിരായ പ്രതിഷേധം എന്ന പേരിൽ ബംഗ്ലാദേശിൽ നടക്കുന്ന ന്യൂനപക്ഷ കൂട്ടക്കുരുതിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. ഇതോടൊപ്പം തന്നെ ബംഗ്ലാദേശിലെ ന്യൂനപക്ഷ കൂട്ടക്കൊലയ്ക്കും ആക്രമണങ്ങൾക്കും എതിരെ മലയാള മാദ്ധ്യമങ്ങളുടെ നിലപാടും ശക്തമായ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. താലിബാനെ വിസ്മയം എന്നും ഹമാസ് തീവ്രവാദികളെ പോരാളികൾ എന്നും വിശേഷിപ്പിച്ച മലയാള മാദ്ധ്യമങ്ങൾക്ക് ബംഗ്ലാദേശിൽ ഹിന്ദുക്കളെ കൂട്ടക്കുരുതി നടത്തുന്നവർ ‘ജനാധിപത്യ സമരവാദികൾ’ ആണെന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് ജിതിൻ ജേക്കബ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
ജിതിൻ ജേക്കബ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
താലിബാൻ മുസ്ലിം തീവ്രവാദികൾ അഫ്ഗാനിസ്ഥാൻ കീഴടക്കിയപ്പോൾ കേരളത്തിലെ മാധ്യമങ്ങൾക്ക് അവർ ‘വിസ്മയം’ ആയിരുന്നു.
ഹമാസ് മുസ്ലിം തീവ്രവാദികൾ അള്ളാഹു അക്ബർ വിളികളോടെ ഇസ്രായേലിൽ കയറി സ്ത്രീകളെ പീഡിപ്പിച്ചും, കുഞ്ഞുങ്ങളെ കഴുത്ത് അറത്തും കൊന്നപ്പോൾ മലയാളം മാധ്യമങ്ങൾക്ക് അവർ ‘പോരാളികൾ’ ആയിരുന്നു.
സർക്കാർ വിരുദ്ധ പ്രക്ഷോഭം എന്നപേരിൽ ബംഗ്ലാദേശിൽ നടക്കുന്ന കലാപത്തിൽ മുസ്ലിം തീവ്രവാദികൾ അവിടുത്തെ ന്യുനപക്ഷ ജനതയായ ഹിന്ദുക്കളെയും, ക്രിസ്ത്യാനികളെയും കൂട്ടക്കൊല ചെയ്യുകയും, ആരാധനാലയങ്ങൾ കത്തിക്കുകയും, സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുകയും ചെയ്യുമ്പോൾ മലയാളം മാധ്യമങ്ങൾക്ക് അവർ ‘ജനാധിപത്യ സമരവാദികൾ’ ആണ്..!
സർക്കാരിനെ മറിച്ചിടാൻ നടക്കുന്ന കലാപം മനസിലാകും. പക്ഷെ അതിന്റെ പേരിൽ ന്യുനപക്ഷ ജനതയെ കൂട്ടക്കൊല ചെയ്യുന്നതിനെയും ജനാധിപത്യ സമരം എന്ന് വിശേഷിപ്പിച്ച് വെള്ള പൂശണം എങ്കിൽ മലയാളം മാധ്യമങ്ങൾ എത്രത്തോളം ഇസ്ലാമിക തീവ്രവാദത്തെ പിന്തുണയ്ക്കുന്നു എന്ന് ആലോചിച്ചു നോക്കൂ..!
ഇഫ്താർ വിരുന്ന് ഒരുക്കിയ ഹൈന്ദവ ക്ഷേത്രം തന്നെ ആദ്യം അവർ കത്തിച്ചു.
സിനിമ ഹറാം ആയത് കൊണ്ട് ബംഗ്ലാദേശിലെ മുസ്ലിം ആയ സിനിമ താരത്തെ ഇസ്ലാമിക തീവ്രവാദികൾ ആക്രമിച്ചു കൊലപ്പെടുത്തി. ബംഗാളി ഗായകന്റെ വീട് ആക്രമിച്ചു കൊള്ളയടിച്ചു. അയാളെ കയ്യിൽ കിട്ടാഞ്ഞത് കൊണ്ട് കൊല്ലാൻ പറ്റിയില്ല..!
ഇതിൽ പ്രതിഷേധിച്ച് ഹമാസ് മുസ്ലിം തീവ്രവാദികൾക്ക് വേണ്ടി നിലവിളിച്ച മലയാളം സിനിമ താരങ്ങൾ സുടാപ്പിപ്പിക്കയുടെ മകന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചേക്കും അല്ലേ..
ബംഗ്ലാദേശ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിനെ പട്ടിയെ തല്ലികൊല്ലുന്നത് പോലെ മുസ്ലിം തീവ്രവാദികൾ തല്ലികൊന്നു.
ബംഗ്ലാദേശിൽ കൊല്ലപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവിന് സംഘപരിവാർ ബന്ധം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച തന്നെ പാർട്ടി പുറത്താക്കിയിരുന്നു എന്ന് പോളിറ്റ് ബ്യുറോ ഇന്ന് പ്രസ്ഥാവന ഇറക്കിയേക്കും..!
അടുത്തത് ഇന്ത്യ ആണെന്ന് ഇവിടുത്തെ മുസ്ലിം തീവ്രവാദികൾ പ്രചരണം നടത്തുന്നത്. ഹമാസ് മുസ്ലിം തീവ്രവാദികൾക്ക് വേണ്ടി കണ്ണീർ പൊഴിച്ച സിനിമക്കാർക്കും, ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രം ആക്കാൻ സുഡാപ്പികളെക്കാൾ ആവേശം കാണിക്കുന്ന കമ്മികൾക്കും ഒക്കെ പ്രത്യേക പരിഗണന തന്നെ കിട്ടും കേട്ടോ..
Leave a Comment