കൊൽക്കത്ത: ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ തൃണമൂൽ നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. സംഭവത്തിൽ പോലീസ് കമ്മിഷണറെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി തൃണമൂൽ നേതാവും രാജ്യസഭാ എം.പിയായ സുകേന്തു ശേഖർ റേ ആണ് രംഗത്ത് വന്നത്.
അതേസമയം, കമ്മിഷണർക്കെതിരായ ചോദ്യംചെയ്യല്‍ ആവശ്യത്തെ ശക്തമായി എതിർക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് മുതിർന്ന തൃണമൂൽ നേതാവ് കുണാൽ ഘോഷ് മറുപടിയുമായെത്തിയത് ശ്രദ്ധേയമായി. കമ്മിഷണർ തന്റെ ജോലി കൃത്യമായി ചെയ്തെന്നും മികച്ച രീതിയിലാണ് കേസ് അന്വേഷിച്ചതെന്നും പറഞ്ഞ കുണാൽ ഘോഷ്, ശേഖർ റേയുടെ പരാമർശം നിർഭാഗ്യകരമാണെന്നും എക്സിൽ കുറിച്ചു. ഇതോടു കൂടിയാണ് തൃണമൂൽ കോൺഗ്രസിന്റെ ഇടയിൽ തന്നെ ഭിന്നത രൂക്ഷമായത് പുറംലോകം അറിഞ്ഞത്.
എന്നാൽ കുണാൽ ഘോഷിന്റെ വാദങ്ങൾ പൊളിച്ചു കൊണ്ട് ശേഖർ റേ വീണ്ടും രംഗത്ത് വന്നു.
എന്തുകൊണ്ടാണ് ഹാളിൻ്റെ മതിൽ പൊളിച്ചത്, ആരാണ് റോയിയെ ഇത്രയും ശക്തമാക്കിയത്, എന്തിനാണ് സ്നിഫർ ഡോഗിനെ ഉപയോഗിക്കുന്നതിൽ 3 ദിവസം വൈകിയത് ഇത്തരം നൂറോളം ചോദ്യങ്ങളുണ്ട്. അത് കൊണ്ട് തന്നെ കമ്മീഷണറെയും പ്രിൻസിപ്പാലിനെയും കൃത്യമായി ചോദ്യം ചെയ്യണം. അദ്ദേഹം പറഞ്ഞു. ഇതോടു കൂടി പൂർണ്ണമായും പ്രതിരോധത്തിലായിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ്.
Leave a Comment