ചെന്നൈ : ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പാലിനെ നഗരത്തിലെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം ഐസിജി പരിപാടിയിൽ പങ്കെടുക്കാനിരിക്കെ ആണ് രാകേഷ് പാലിന്റെ അന്ത്യം.
ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ 25-ാമത് ഡയറക്ടർ ജനറലായി കഴിഞ്ഞ വർഷം ജൂലൈ 19 നാണ് അദ്ദേഹം ചുമതലയേറ്റിരുന്നത്. അദ്ദേഹത്തിൻ്റെ മേൽനോട്ടത്തിൽ, കോസ്റ്റ് ഗാർഡ് നിരവധി പ്രധാന ഓപ്പറേഷനുകൾ നടത്തിയിരുന്നു. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളും സ്വർണ്ണവും മറ്റ് വസ്തുക്കളും പിടിച്ചെടുത്തിരുന്നു.
രാകേഷ് പാലിന് ആദരാഞ്ജലികൾ അർപ്പിക്കാനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചെന്നൈയിലെ ആശുപത്രിയിലെത്തി. അദ്ദേഹത്തിൻ്റെ മൃതദേഹം ഡൽഹിയിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Leave a Comment