അലോപ്പതി മരുന്നുകൾ ആളെ കൊല്ലുന്നു; ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെതിരെ യുദ്ധപ്രഖ്യാപനവുമായി ബാബാ രാംദേവ്

Published by
Brave India Desk

ഹരിദ്വാർ: തനിക്കെതിരെ ഐ എം എ നൽകിയ കേസിനെതിരെ തിരിച്ചടിയുമായി ബാബാ രാംദേവ്. അലോപ്പതി മരുന്നുകൾക്ക് എതിരെ തുറന്നടിച്ചു കൊണ്ടാണ് ബാബാ രാംദേവ് വീണ്ടും രംഗത്ത് വന്നത് . അലോപ്പതി മരുന്നുകൾ ദശ ലക്ഷക്കണക്കിന് മനുഷ്യരെ കൊന്ന‌ൊടുക്കിയ വിഷമാണെന്നും സിന്തറ്റിക് മരുന്നുകളോട് അടിമത്തം സൃഷ്ടിക്കുകയാണ് വിദേശ മരുന്നു കമ്പനികളെന്നും ബാബ രാംദേവ് ആരോപിച്ചു.
ഇത് മനുഷ്യരെ കാലക്രമേണ രോഗികളാക്കുകയാണ്, തുടർന്ന് അവരുടെ മരണത്തിനും ഈ സിന്തെറ്റിക് മരുന്നുകൾ കാരണമാകുന്നു, ബാബാ രാംദേവ് പറഞ്ഞു.

പതഞ്ജലി യോഗപീഠത്തിന്റെ ഹരിദ്വാറിലെ ആസ്ഥാനത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബാബാ രാംദേവ്. പതഞ്ജലിയിലൂടെ ആരോഗ്യ രംഗത്ത് ഒരു സ്വദേശീയ വിപ്ലവം നടത്താനാണ് താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Share
Leave a Comment

Recent News