ഇന്നത്തൈ കാലത്ത് വിമാനയാത്ര സാധാരണ ഒരു സംഭവമായി മാറിയിരിക്കുകയാണ്. എങ്കിൽ പോലും വിമാനയാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ പലരുടെയും ഉള്ളിൽ ചില ആശങ്കകൾ ഉണ്ടാകാറുണ്ട്. വിമാന യാത്രയ്ക്ക് പോവുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ ഉണ്ട്.
സ്ഥിരമായി വിമാന യാത്ര നടത്തുന്നവർ ഏറ്റവും ആദ്യം ശ്രദ്ധിക്കുന്ന ഒന്നാണ് സീറ്റുകളുടെ തിരഞ്ഞെടുക്കൽ. യാത്രയ്ക്കായി ടിക്കറ്റ് എടുക്കുമ്പോൾ തന്നെ നമുക്ക് ഏത് സീറ്റു വേണമെന്ന് തിരഞ്ഞെടുക്കാൻ കഴിയും. അപ്പോൾ തതന്നെ സ്ഥിരം യാത്രകൾ പോവുന്നവർ ആദ്യം തങ്ങൾക്ക് ഏറ്റവും കംഫർട്ടബിൾ ആയ സീറ്റ് തിരഞ്ഞെടുക്കാറുണ്ട്.
ടോയ്‌ലെറ്റിലേക്ക് ഏറ്റവും എളുപ്പം എത്താൻ കഴിയുന്ന സീറ്റ്, ലെഗ് റൂം എന്നീ സൗകര്യങ്ങൾ പിഗണിച്ചാണ് മിക്ക വിമാന യാത്രികരും സീറ്റ് തിരഞ്ഞെടുക്കുക പതിവ്. എന്നാൽ, ഏറ്റവും ആദ്യം തിരക്കുകളിൽ നിന്നും രക്ഷപ്പെട്ട് ഇറങ്ങാനായി വിമാനത്തിലെ മുൻപിലെ സീറ്റുകൾ തിരഞ്ഞെടുക്കുന്നവരും ഉണ്ട്. എന്നാൽ, ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യാനായി ആളുകൾ തിരഞ്ഞെടുക്കുന്ന സീറ്റുകൾ ഏതാണെന്നല്ലേ…
ഒരു വിമാനത്തിലെ ഏറ്റവും അവസാനത്തെ നിരയിലെ മദ്ധ്യഭാഗത്തുള്ള സീറ്റുകളാണ് ഏറ്റവും സുരക്ഷിതമെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 1989ൽ നടന്ന വിമാന അപകടം ഇതിനെ സാധൂകരിക്കുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. കഴിഞ്ഞ 35 വർഷമായി നടന്നിട്ടുള്ള വിമാനഅപകടങ്ങളെ കുറിച്ച് പരിശോധിച്ചാലും ഇക്കാര്യം വ്യാതമാകുമെന്ന് ഇവർ പറയുന്നു.
Leave a Comment