തൃശ്ശൂര്‍: ബാര്‍ക്കോഴ കേസില്‍ മന്ത്രി കെ.ബാബുവിനെതിരായ ദ്രുതപരിശേധനാ റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിച്ചു. ബാബുവിനെതിരായ ബിജു രമേശിന്റെ കോഴ ആരോപണം ശരിവെയ്ക്കുന്ന തെളിവുകള്‍ കിട്ടിയിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.
റിപ്പോര്‍ട്ട് നല്‍കുന്നതിന് ഹൈക്കോടതി നിര്‍ദ്ദേശിച്ച പത്ത് ദിവസത്തെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. വിജിലന്‍സ് എറണാകുളം എസ്പി ആര് നിശാന്തിനിയ്ക്കാണ് അന്വേഷണ ചുമതല.
Discussion about this post