സ്വന്തം മക്കളുടെ വിവാഹം എന്നത് ഏതൊരു മാതാപിതാക്കളുടെയും സ്വപ്‌നമാണ്. സ്വന്തം മക്കൾ വീടും കുട്ടികളും കുടുംബവുമായി സന്തോഷമായി ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. കിഴക്കൻ ചൈനയിലെ സുഷൗ പ്രവിശ്യയിലെ ഒരു സ്ത്രീയും ഏതൊരാളെയും പോലെ തന്റെ മകന്റെ വിവാഹവും സ്വപ്‌നമായി കണ്ടു. എന്നാൽ വധുവിനെ സ്വന്തം വീട്ടിലേക്ക് സ്വീകരിക്കാൻ എത്തിയ മാതാവിന് വലിയൊരു സത്യമാണ് ആ നിമിഷം അറിയേണ്ടി വന്നത്. 20 വർഷം മുൻപ് തനിക്ക് നഷ്ടപ്പെട്ട സ്വന്തം മകളാണ് മകന്റെ ഭാര്യയായി എത്തിയതെന്നാണ് മാതാവ് തിരിച്ചറിഞ്ഞത്.
വിവാഹഘോഷയാത്ര സമയത്താണ് മാതാവ് ആദ്യമായി പുത്രവധുവിനെ കാണുന്നത്. അപ്പോഴാണ് പെൺകുട്ടിയുടെ കൈയ്യിൽ ജന്മനാ ഉള്ള ഒരു അടളായം ശ്രദ്ധിച്ചത്. ഇതോടെ മാതാവിന് തന്റെ നഷ്ടപ്പെട്ടുപോയ മകളെ കുറിച്ചുള്ള ഓർമ്മകൾ വന്നു. തന്റെ മകൾക്കും ഇതേ പോലുള്ള അടയാളം ഉള്ളത് ഓർത്ത അവർ വധുവിന്റെ കുടുംബത്തെ കുറിച്ച് ചോദിച്ചറിഞ്ഞു. അപ്പോഴാണ് പെൺകുട്ടിയുടെ കൂടെയുള്ളത് വളർത്തച്ഛനും വളർത്തമ്മയുമാണെന്ന് മനസിലായത്. അവർക്ക് വളരെ പണ്ട് പെൺകുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടുകിട്ടുകയും സ്വന്തം മകളായി പിന്നീട് വളർത്തുകയുമായിരുന്നുവത്രേ.
സംഭവം അറിഞ്ഞതോടെ ആകെ പ്രശ്‌നമായി.സഹോദരനും സഹോദരിയും വിവാഹം കഴിക്കുകയോ. പക്ഷേ അവിടെയാണ് വമ്പൻ ട്വിസ്റ്റുണ്ടായത്. ഇപ്പോഴത്തെ മകനെ സ്ത്രീ ദത്തെടുത്തയാിരുന്നുവത്രേ. മകളെ നഷ്ടപ്പെട്ട വേദനയിൽ അവർ ഒരു മകനെ ദത്തെടുത്ത് വളർത്തുകയായിരുന്നു. ഇരുവരും രക്തബന്ധമില്ലാത്തവരായതിനാൽ വിവാഹം കഴിക്കുന്നതിന് പ്രശ്‌നമില്ലെന്ന് ബന്ധുക്കൾ സമ്മതിച്ചതോടെ കുടുംബത്തിന് സമാധാനമായി. വർഷങ്ങൾക്ക് മുൻപ് സംഭവിച്ച ഈ കാര്യം ഇപ്പോൾ റെഡ്ഡിറ്റിലൂടെ ഒരാൾ പങ്കുവച്ചപ്പോഴാണ് വീണ്ടും ചർച്ചയാവുന്നത്.
Leave a Comment