തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ പോകുന്നതായി സൂചന. വാഹനത്തിൽ നിന്നും ബോർഡ് മാറ്റി. മുഖ്യമന്ത്രി രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
രഞ്ജിത്ത് അപമര്യാദയായി പെരുമാറിയതായി ബംഗാളി നടിയായ ശ്രീലേഖ മിത്ര വെളിപ്പെടുത്തിയിരുന്നു. ഇതിൽ രഞ്ജിത്തിനെതിരെ വ്യാപക വിമർശനവും പ്രതിഷേധവും തുടരുകയാണ്. ചെയർമാൻ സ്ഥാനം രാജിവയ്ക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. ഇതിനിടെയാണ് വാഹനത്തിൽ നിന്നും ബോർഡ് നീക്കം ചെയ്തത്. നിലവിൽ വയനാട്ടിൽ റിസോർട്ടിൽ ആണ് രഞ്ജിത്ത് ഉള്ളത്.
Leave a Comment