മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവസിനെ പ്രശംസിച്ച് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി). നക്‌സൽ ബാധിത ഗഡ്ചിരോളി ജില്ലയെ ഉരുക്ക് നഗരമാക്കി മാറ്റാനുള്ള ഫഡ്നവിസിന്റെ ശ്രമങ്ങളെയാണ് ശിവസേന പ്രശംസിച്ചത്.
മാദ്ധ്യമ റിപ്പോർട്ട് അനുസരിച്ച്, പാർട്ടി ഫഡ്‌നാവിസിനെ ‘ദേവ ഭൗ’ എന്നാണ് ശിവസേന ഉദ്ധവ് പക്ഷം വിശേഷിപ്പിച്ചത്.
പുതുവത്സര ദിനത്തിൽ എട്ട് സ്ത്രീകളടക്കം 11 നക്‌സലൈറ്റുകൾ ഗഡ്ചിരോളി പോലീസ് ആസ്ഥാനത്ത് കീഴടങ്ങിയിരുന്നു . കീഴടങ്ങൽ സമയത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സന്നിഹിതനായിരുന്നു, നക്‌സലിസം ഉടൻ തന്നെ സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
“ഞങ്ങൾ നിൽക്കുന്ന ഗഡ്ചിറോളിയിലെ ഈ പ്രദേശത്ത് ഒരു റോഡ് പോലുമില്ലായിരുന്നു, ഇവിടെ മാവോയിസ്റ്റുകൾക്ക് പൂർണ്ണ ആധിപത്യമുണ്ടായിരുന്നു. ഇന്ന്, ആ ആധിപത്യം അവസാനിപ്പിച്ച് ഞങ്ങൾ രണ്ട് വലിയ പോസ്റ്റുകൾ നിർമ്മിക്കുകയും ഛത്തീസ്ഗഡുമായി നേരിട്ട് ബന്ധിപ്പിക്കുന്ന റോഡും പാലവും നിർമ്മിക്കുകയും ചെയ്തു,” മുഖ്യമന്ത്രി പറഞ്ഞു.
ഈ സാഹചര്യത്തിലാണ് ഫഡ്നവിസിനെ പ്രശംസിച്ചു കൊണ്ട് ശിവസേന രംഗത്ത് വന്നത്
Discussion about this post