അജ്‌മേർ: ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി ആചാരപരമായ “ചദർ” സമ്മാനിക്കാൻ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ശനിയാഴ്ച അജ്മീർ ഷരീഫ് ദർഗ സന്ദർശിച്ചു. പതിമൂന്നാം നൂറ്റാണ്ടിലെ സൂഫി സന്യാസിയായ ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തിയുടെ വാർഷിക ഉറൂസ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഈ സംഭവം “ഐക്യത്തിൻ്റെയും സാഹോദര്യത്തിൻ്റെയും” പ്രതീകമെന്നാണ് റിജ്ജു വിശേഷിപ്പിച്ചത്.
പ്രധാനമന്ത്രി മോദിയുടെ സമാധാനം, ഐക്യം, എന്നിവയുടെ സന്ദേശത്തെയാണ് ഈ ചാദർ പ്രതിനിധീകരിക്കുന്നത്. ഏകീകൃത ഇന്ത്യ എന്ന ആശയത്തെ ഊട്ടിയുറപ്പിക്കുന്ന എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരും ഒത്തുചേരുന്ന സ്ഥലമാണ് ദർഗ. സന്ദർശനത്തെ കുറിച്ച് മന്ത്രി വ്യക്തമാക്കി.
റിജിജുവിനൊപ്പമുണ്ടായിരുന്ന ബിജെപി ന്യൂനപക്ഷ മോർച്ച പ്രസിഡൻ്റ് ജമാൽ സിദ്ദിഖി പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് ആവർത്തിച്ചു. വൈവിധ്യമാർന്ന ഇന്ത്യയിൽ സമാധാനം, സഹിഷ്ണുത, ഐക്യം എന്നിവയ്ക്കുള്ള സന്ദേശമാണ് ഈ സംഭാവനയെന്നും അദ്ദേഹം പറഞ്ഞു.
അധികാരമേറ്റതു മുതൽ, അജ്മീർ ഷെരീഫ് ദർഗയിലേക്ക് വർഷം തോറും ‘ചദർ’ അയയ്ക്കുന്ന പാരമ്പര്യം പ്രധാനമന്ത്രി മോദി നിലനിർത്തുകയായിരിന്നു. ഇത് 11-ാം തവണയാണ് പ്രധാനമന്ത്രി ഈ ആചരണത്തിൽ പങ്കെടുക്കുന്നത്.
Discussion about this post