തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘർഷം. പ്ലസ് ടു വിദ്യാർഥിക്ക് കുത്തേറ്റു. തിരുവനന്തപുരം പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അസ്ലമിനാണ് കുത്തേറ്റത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അസ്ലമിന്റെ നില ഗുരുതരമാണെന്നാണ് വിവരം. കുത്തേറ്റതിനെ തുടര്‍ന്ന് കത്തി ഇയാളുടെ ശ്വാസകോശം തുളച്ച് അകത്തേക്ക് കയറുകയായിരുന്നു.
ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ നാലുപേര്‍ ചേര്‍ന്നാണ് അസ്ലമിനെ അക്രമിച്ചത്. പൂവച്ചല്‍ ബാങ്ക് നട ജംഗ്ഷനില്‍വെച്ച് ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഒരു മാസം മുമ്പ് സ്‌കൂളില്‍ നടന്ന ഒരു അടിപിടിയുടെ ബാക്കിയാണ് ഇന്നത്തെ സംഘര്‍ഷത്തിനും കത്തിക്കുത്തിനും കാരണമെന്നാണ് പൊലീസ് പറയുന്നത്. ആ സമയത്ത് സംഘര്‍ഷം കണ്ട് തടയാന്‍ എത്തിയ പ്രിന്‍സിപ്പാള്‍ പ്രിയക്ക് പരിക്കേറ്റിരുന്നു. കസേര ഉപയോഗിച്ചാണ് അന്ന് വിദ്യാര്‍ത്ഥികള്‍ പ്രധാന അദ്ധ്യാപികയെ ആക്രമിച്ചത്
Discussion about this post