രാജിവെക്കും എന്ന് ഔദ്യോഗികമായി അറിയിച്ച് സംവിധായകൻ രഞ്ജിത്ത്

Published by
Brave India Desk

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയെ തുടർന്ന് കേരള ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്നും രാജി വെക്കുമെന്ന് അറിയിച്ച് സംവിധായകൻ രഞ്ജിത്. അക്കാദമി അംഗങ്ങളോട് ഇത് സംബന്ധിച്ച് രഞ്ജിത്ത് വിവരം നൽകിയതായാണ് പുറത്തു വരുന്ന വിവരങ്ങൾ. ഞായറാഴ്ച അല്ലെങ്കിൽ തിങ്കളാഴ്ച സ്ഥാനത്തു നിന്നും മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതെ സമയം സിദ്ധിഖ് കൂടെ രാജി വച്ചതോടെ എത്രയും പെട്ടെന്ന് രാജി വെക്കാൻ രഞ്ജിത്തിന്റെ മുകളിൽ സമ്മർദ്ദം ഏറിയിട്ടുണ്ട്.

നിലവിൽ സാംസ്‌കാരിക മന്ത്രിക്ക് രഞ്ജിത്ത് രാജിക്കത്ത് കൈമാറുമെന്നാണ് അറിയുന്നത്. ഇന്ന് തിരുവനതപുരത്ത് രഞ്ജിത്ത് എത്തുമെന്നാണ് പുറത്ത് വരുന്ന വിവരം. അതെ സമയം ഇന്നലെ തന്നെ വായനാട്ടിലുള്ള തന്റെ വാഹനത്തിൽ നിന്നും ചലച്ചിത്ര അക്കാദമി ചെയര്മാന് ബോഡ് രഞ്ജിത്ത് നീക്കം ചെയ്തിരുന്നു.

സി പി എം ഘടകകക്ഷികളിൽ നിന്നും, ചലച്ചിത്ര അക്കാദമിക്ക് ഉള്ളിൽ നിന്നും ചലച്ചിത്ര മേഖലയിൽ നിന്നും രഞ്ജിത്തിനെതിരെ വിമർശനങ്ങൾ രൂക്ഷമായിരുന്നു.

Share
Leave a Comment

Recent News