ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിച്ചു; ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

Published by
Brave India Desk

എറണാകുളം: യുവനടിയെ ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസില്‍ നടൻ സിദ്ദീഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് സിദ്ദിഖ് മുൻകൂർ ജാമ്യപേക്ഷ നൽകിയത്. നടിയെ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സിദ്ദിഖ് ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.

നടിയുടെ  ആരോപണം തള്ളി സിദ്ദിഖ് രംഗത്ത് വന്നിരുന്നു. നടിയുടെ ആരോപണം വ്യാജമാണെന്നും വർഷങ്ങൾക്ക് മുമ്പ് യുവതി ഉന്നയിച്ച ആരോപണങ്ങളിൽ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ലെന്നും സിദ്ദിഖ് ഹൈക്കോടതിയിൽ നിലപാട്  എടുത്തിരുന്നു. അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്ക് പിന്നിലുളളതെന്നും നടന്‍ പറയുന്നു. അന്വേഷണവുമായി സഹകരിക്കാമെന്നും സിദ്ദിഖ് മുൻകൂർ ജാമ്യ ഹർജിയിൽ വ്യക്തമാക്കി.

Share
Leave a Comment

Recent News