നിലമ്പൂർ: ഇടതുപക്ഷ ബാന്ധവം വിട്ട പി വി അൻവർ എംഎൽഎയ്ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി പ്രവർത്തകർ.ഗോവിന്ദന്‍ മാഷൊന്നു ഞൊടിച്ചാൽ കൈയും കാലും വെട്ടിയെടുത്ത് പുഴയിൽ തള്ളും’, ‘പൊന്നേയെന്ന് വിളിച്ച നാവിൽ പോടായെന്ന് വിളിക്കാനറിയാം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രകടനത്തിൽ മുഴങ്ങി. പിന്നാലെ പ്രവർത്തകർ അൻവറിന്റെ കോലം കത്തിച്ചു.
മലപ്പുറത്തെ 18 ഏരിയാ കമ്മിറ്റികളും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അൻവറിൻ്റെ മണ്ഡലമായ നിലമ്പൂരിലും എടക്കരയിലും മലപ്പുറത്തുമാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നത്. കോഴിക്കോട് മുതലക്കുളം മൈതാനം മുതൽ ബസ് സ്റ്റാൻഡ് വരെ പ്രതിഷേധം അരങ്ങേറി.
നിലമ്പൂർ മക്കളെ വെല്ലുവിളിച്ച അൻവർ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും പ്രതിഷേധക്കാർ മുദ്രാവാക്യങ്ങളിലൂടെ ആവശ്യപ്പെടുന്നു. “നാണംകെട്ടൊരു തെമ്മാടി, പിവി അൻവർ എമ്പോക്കി” എന്നിങ്ങനെയും പ്രവർത്തകർ മുദ്രാവാക്യം മുഴക്കുന്നുണ്ട്
Leave a Comment