മുന്‍ ഭര്‍ത്താവ് ബാലയുമായുണ്ടായ വിവാദത്തില്‍ അമൃത സുരേഷിനെ പിന്തുണച്ച് രംഗത്തെത്തി മുന്‍ പങ്കാളി ഗോപി സുന്ദര്‍ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ അമൃത പങ്കുവെച്ച കുറിപ്പിന് താഴെ കമന്റായാണ് ഗോപി സുന്ദര്‍ തന്റെ പിന്തുണ അറിയിച്ചത്. നീ ശക്തയും മികച്ചവളുമാണെന്ന് ഗോപി സുന്ദര്‍ കമന്റ് ചെയ്തു. മുന്നോട്ടുപോവുക, ഒരു അമ്മയുടെ ശക്തി കാണിക്കുക എന്നും ഗോപി സുന്ദര്‍ കുറിച്ചു.
നടന്‍ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രശ്നങ്ങള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നുണ്ട്. മകളെ കാണിക്കാന്‍ തന്റെ മുന്‍ഭാര്യയായ അമൃത തയ്യാറാകുന്നില്ല എന്ന ബാലയുടെ പരാമര്‍ശമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും തുടക്കമിട്ടത് . ഇതിന് പിന്നാലെ ബാലയ്ക്കെതിരെ മകള്‍ താന്‍ അനുഭവിച്ച പ്രശ്നങ്ങള്‍ പങ്കുവെച്ച് രംഗത്തുവന്നിരുന്നു. തന്റെ അമ്മയെയും തന്നെയും ബാല ഉപദ്രവിച്ചിട്ടുണ്ടെന്നായിരുന്നു മകള്‍ പറഞ്ഞത്.
തന്റെ മകളെ ഇനിയും ഉപദ്രവിക്കരുതെന്ന് വീഡിയോയില്‍ കരഞ്ഞ് അപേക്ഷിച്ചുകൊണ്ട് അമൃത രംഗത്തുവന്നിരുന്നു . ഇതിനുശേഷം ബാല താന്‍ ഇനി ഒന്നിനുമില്ല കളി നിര്‍ത്തുകയാണെന്ന് വ്യക്തമാക്കി രംഗത്തെത്തി.
അനുഭവിച്ചതിന്റെ ഒരുതരിമാത്രമാണ് പറഞ്ഞതെന്ന് ഇതിന് പിന്നാലെ അമൃത പ്രതികരിച്ചു. പി.ആര്‍. വര്‍ക്കെന്ന് പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കരുതെന്നും അമൃത കുറിപ്പില്‍ ആവശ്യപ്പെട്ടു. ഈ കുറിപ്പിന് താഴെയാണ് ഗോപി സുന്ദറിന്റെ കമന്റെന്നുള്ള കാര്യം ശ്രദ്ധേയമാണ്.
Leave a Comment