കാറുകളിലെ ചൈൽഡ് സീറ്റിൽ യുടേണുമായി സർക്കാർ ; നടപ്പിലാക്കില്ല, ഉദ്ദേശിച്ചത് ബോധവൽക്കരണം മാത്രമെന്ന് ഗതാഗത മന്ത്രി

Published by
Brave India Desk

തിരുവനന്തപുരം : കാറുകളിൽ കുട്ടികൾക്ക് ചൈൽഡ് സീറ്റ് എന്ന നിർദ്ദേശത്തിൽ നിന്നും പിന്മാറി സർക്കാർ. ചൈൽഡ് സീറ്റ് നടപ്പിലാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. ഇക്കാര്യം നടപ്പിലാക്കാൻ സർക്കാർ ആലോചിച്ചിട്ടേയില്ല. ജനങ്ങൾക്കിടയിൽ ഒരു ബോധവൽക്കരണം മാത്രമാണ് ഉദ്ദേശിച്ചത് എന്നും കെ ബി ഗണേഷ് കുമാർ അറിയിച്ചു.

നിയമത്തിൽ പറയുന്ന കാര്യം മാത്രമാണ് ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞത്. എന്നാൽ ഇക്കാര്യം ബലംപ്രയോഗിച്ചു നടപ്പിലാക്കില്ല. ബോധവൽക്കരണം മാത്രമാണുള്ളത്. അല്ലാതെ ഫൈൻ ഈടാക്കില്ല. ഇക്കാര്യങ്ങൾ ചർച്ചയാകട്ടെ എന്ന് മാത്രമേ ട്രാൻസ്പോർട്ട് കമ്മീഷണർ ഉദ്ദേശിച്ചിട്ടുള്ളൂ. കൂടിയാലോചനകൾ നടത്താൻ ഇവിടെ താൻ ഉണ്ടായിരുന്നില്ല എന്നും ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കി.

Share
Leave a Comment

Recent News