മല്ലിയില ഇല്ലാത്ത അടുക്കള കുറവായിരിക്കും. സാമ്പാറിനാണെങ്കിലും എന്തെങ്കിലും നോൺവെജ് കറിയാക്കുമ്പോൾ ആണെങ്കിലും ഒരു പിടി മല്ലിയില ഒടുവിൽ ഇട്ടില്ലെങ്കിൽ കറിക്ക് ഒരു പൂർണത ലഭിച്ചില്ലെന്ന് തോന്നുന്നവരാണ് നമ്മൾ. അതുടൊണ്ട് തന്നെ അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മല്ലിയില മാറിക്കഴിഞ്ഞു.
എന്നാൽ, മല്ലിയില വാങ്ങിയാൽ പെട്ടെന്ന് തന്നെ കേടാവുന്നു എന്നത് എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ്. ഫ്രിഡ്ജിൽ വച്ചാലും മല്ലിയില എളുപ്പം ചീഞ്ഞുപോവുന്നത് കൊണ്ട് ഇത് ഇടക്കിടെ വാങ്ങുകയാണ് പതിവ്. എന്നാൽ, ഒരു മാസമെങ്കിലും മല്ലിയില കേടാകാതെ സൂക്ഷിക്കാൻ ചില എളുപ്പവഴികളുണ്ട്.
എന്താണെന്നല്ലേ…
മല്ലിയില വാങ്ങിയാൽ വേരു കളഞ്ഞ് മുറിച്ച് കഷ്ണങ്ങളാക്കി ഫ്രിഡിജിൽ സൂക്ഷിക്കുകയാണ് സാധാരണ ചെയ്യുക. വേരിൽ ഒരുപാട് മണ്ണും അഴുക്കും എല്ലാം ഉണ്ടാകുമെന്നതാണ് ഇതിന് പ്രധാന കാരണം. എന്നാൽ, മല്ലിയില വാങ്ങിയാൽ, അതിന്റെ വേര് മുറിച്ചു കളയരുത്. വേരോടെ വാങ്ങിയ മല്ലിയില ആദ്യം നന്നായി കഴുകി വൃത്തിയാക്കണം. ഇതിന് ശേഷം, ഏതെങ്കിലും പേപ്പറിലോ പാത്രത്തിലോ വിടർത്തി ഇട്ട് നന്നായി വെള്ളം കളയുക.
മല്ലിയില സൂക്ഷിക്കാൻ വായു കടക്കാത്ത പാത്രമാണ് തിരഞ്ഞെടുക്കേണ്ടത്. നീളത്തിലുള്ള ജാർ ആണ് ഇതിന് ഏറ്റവും നല്ലത്. ഇനി ജാറും അതിന്റെ അടപ്പും നന്നായി കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കണം. ഇനി ജാറിലേക്ക് അൽപ്പം വെള്ളമൊഴിക്കാം. മല്ലിയിലയുടെ വേര് മുങ്ങാൻ പാകത്തിൽ വേണം വെള്ളം ഒഴിക്കാൻ. ജാറിന്റെ മറ്റ് ഭാഗങ്ങളിൽ വെള്ളം ആവാത്ത രീതിയിൽ വേണം വെള്ളം ഒഴിക്കാൻ. ഇനി ഈ ജാറിലേക്ക് മല്ലിയിലയുടെ വേര് മുക്കി വക്കുന്ന രീതിയിൽ ഇറക്കി വക്കുക. ജാറിന്റെ പുറത്തേക്ക് നിൽക്കുന്ന മല്ലിയില നന്നായി ഉള്ളിലേക്ക് ആക്കിയതിന് ശേഷം, ജാർ നന്നയി അടച്ചുവക്കുക. മല്ലിയിലയുടെ ബാക്കി ഭാഗത്തിൽ വെള്ളം ആവുന്നില്ലെന്ന് ഉറപ്പുവരുത്തുക. ഇനി ഈ ജാർ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇങ്ങനെ മല്ലിയില സൂക്ഷിച്ചാൽ, ഒരാഴ്ച വശര ഇത് ചീയാതെ ഇിരിക്കും.
Leave a Comment