അബുദാബി : യുഎഇയിലെ അബുദാബിയിൽ വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികൾ മരിച്ചു. ക്ലീനിങ് ജോലിക്കാരായ തൊഴിലാളികൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. മരിച്ചവരിൽ രണ്ടുപേർ മലയാളികളാണ്. പഞ്ചാബ് സ്വദേശിയാണ് മരിച്ച മറ്റൊരാൾ.
പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജകുമാരൻ (38) എന്നിവരാണ് മരിച്ച മലയാളികൾ. അബുദാബിയിലെ അൽ റീം ഐലൻഡിലെ ഒരു കെട്ടിടത്തിൽ വെച്ചാണ് അപകടമുണ്ടായത്. ഇവിടെ ക്ലീനിങ് ജോലി ചെയ്തുവന്നിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ അബുദാബിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കും. മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
Leave a Comment