കൊച്ചി; ഒരുകാലത്ത് മലയാള ടെലിവിഷൻ രംഗത്തെ തിരക്കേറിയ താരമായിരുന്നു അന്തരിച്ച നടി ശരണ്യ. താരത്തിന്റെ മരണം മലയാളികളെ ആകെ വിഷമിപ്പിച്ച ഒന്നായിരുന്നു. ട്യൂമർ ബാധിച്ചായിരുന്നു മരണം. 2021 ൽ തന്റെ 35 ാമത്തെ വയസിലാണ് താരം ലോകത്തോട് വിട പറയുന്നത്. കരിയറിന്റെ പീക്ക് ടൈമിൽ നിൽക്കുമ്പോഴായിരുന്നു അസുഖം ബാധിച്ചകും മരണം സംഭവിക്കുന്നതു. പ്രതിസന്ധി ഘട്ടത്തിലൊക്കെ അമ്മ ഗീതയും സുഹൃത്തുക്കളും കാവലായി താരത്തിനൊപ്പം നിന്നിരുന്നു.
സിനിമാ, സീരിയൽ രംഗത്ത് നിന്നും അടുത്തിടെ വന്ന കാസ്റ്റിംഗ് കൗച്ച് പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ശരണ്യയുടെ അമ്മ ഗീത. തന്റെ മകൾക്ക് ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നിട്ടില്ലെന്ന് ഗീത പറയുന്നു.ചെറിയ തമാശകളോട് പോലും ഉടനടി പ്രതികരിക്കുന്ന പ്രകൃതമായിരുന്നു ശരണ്യക്കെന്ന് വ്യക്തമാക്കി.
സിനിമകളിൽ അഭിനയിച്ചപ്പോഴുള്ള അനുഭവവും ഇവർ പങ്കുവെച്ചു. ചോട്ടാ മുംബൈയിലേക്ക് മണിയൻ പിള്ള രാജു സർ ആണ് വിളിച്ചത്. അമ്മേ, ഇത്രയും ഡേറ്റുണ്ട്, മോഹൻലാലിന്റെ അനിയത്തിയായിട്ടാണെന്ന് പറഞ്ഞു. അഡ്ജസ്റ്റ്‌മെന്റ് എന്നോ മറ്റോ അവർ പറഞ്ഞെന്നും ശരണ്യ എന്നോട് പറഞ്ഞു. മോളേ, ആ സിനിമ നമുക്ക് വേണ്ടെന്ന് ഞാൻ. അമ്മ വന്നിട്ട് വിളിക്കാമെന്ന് പറഞ്ഞാണ് ഫോൺ വെച്ചത്. കുറച്ച് കഴിഞ്ഞ് അദ്ദേഹം വിളിച്ചു. സാറെ, അഡ്ജസ്റ്റ്‌മെന്റ് എന്നൊക്കെ പറഞ്ഞല്ലോ ഞങ്ങൾക്ക് ആ സിനിമ വേണ്ടെന്ന് ഞാൻ പറഞ്ഞു.
എന്നാൽ മണിയൻ പിള്ള രാജു പറഞ്ഞത് ആ അർത്ഥത്തിൽ അല്ലായിരുന്നെന്നും അമ്മ ചൂണ്ടിക്കാട്ടി. ഞാൻ പറഞ്ഞത് അങ്ങനെയൊരു അഡ്ജസ്റ്റമെന്റല്ല കേട്ടോ, സത്യം!, സീരിയൽ അഭിനയിക്കുന്നതിനാൽ ഡേറ്റ് അഡ്ജസ്റ്റ് ചെയ്ത് കിട്ടുമോ എന്നാണ് ചോദിച്ചതെന്ന് മണിയൻ പിള്ള രാജു സർ പറഞ്ഞു. അങ്ങനെയാണെങ്കിൽ ഓക്കെ, നമുക്ക് പ്രശ്‌നമില്ല. അവരെന്ത് കരുതിയാലും നമ്മളോട് പറഞ്ഞത് അങ്ങനെയാണല്ലോ എന്നും ശരണ്യയുടെ അമ്മ ചൂണ്ടിക്കാട്ടി.
Leave a Comment