കൊച്ചി: എന്‍.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിയുമായി യാതൊരു ചര്‍ച്ചയ്ക്കും ഇല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന് ഇന്നലെ നടത്തിയ പരാമര്‍ശങ്ങള്‍ വ്യക്തിപരമാണ്. ഇന്നുപറയുന്നത് നാളെ മാറ്റി പറയുന്ന സ്വഭാവമാണ് വെള്ളാപ്പള്ളിയുടെതെന്നും തങ്കച്ചന് പറഞ്ഞു.
യുഡിഎഫില്‍ നിന്നും ഒരു ഘടക കക്ഷികളും വിട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കോട്ടയത്ത് നടന്ന ചടങ്ങില്‍ വെച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പുകഴ്ത്തിയിരുന്നു. കേരളം കണ്ട മികച്ച മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞിരുന്നത്.
ഈ സാഹചര്യത്തിലാണ് യു.ഡി.എഫ് കണ്‍വീനറുടെ പ്രതികരണം.
Discussion about this post