ആലപ്പുഴ : ആലപ്പുഴയിൽ കൈക്കുഞ്ഞുമായി ട്രെയിനിനു മുൻപിലേക്ക് ചാടിയ യുവാവും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു. കുട്ടിയുടെ പിതാവാണ് ട്രെയിനിനു മുൻപിലേക്ക് ചാടിയത്. ആലപ്പുഴ മാളികമുക്കിലാണ് സംഭവം നടന്നത്.
39 വയസ്സുകാരനായ ഔസേപ്പ് ദേവസ്യ എന്ന യുവാവും അദ്ദേഹത്തിന്റെ മകൾ ഒന്നര വയസ്സുകാരി ആഗ്നയും ആണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സൂചന. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Leave a Comment