മസ്ജിദുകളുടെ സർവ്വേ ആവശ്യപ്പെട്ടുള്ള കേസുകൾ സുപ്രീംകോടതി അവസാനിപ്പിക്കണം; സിപിഎം പോളിറ്റ്ബ്യൂറോ

Published by
Brave India Desk

 

ന്യൂഡൽഹി: മസ്ജിദുകളുടെ അടിയിൽ കിടക്കുന്ന ക്ഷേത്രാവശിഷ്ടങ്ങളുടെ സാന്നിധ്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളം ഫയൽ ചെയ്ത നിരവധി കേസുകളിൽ ആശങ്ക രേഖപ്പെടുത്തി സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ. 1991ലെ ആരാധാനാലയ നിയമം ഉണ്ടായിട്ടും ഉത്തരേന്ത്യയിൽ വിവിധയിടങ്ങളിൾ വർഗീയ സംഘർഷങ്ങൾ ഉണ്ടാകുന്നതായും പിബി പറയുന്നു.

ആരാധനാലയ നിയമത്തെ മറികടന്നാണ് കീഴ്ക്കോടതികൾ പല ഹർജികളിലും സർവ്വേയ്ക്ക് ഉത്തരവിടുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള മുസ്ലീം പള്ളികൾ പുരാതന ക്ഷേത്രങ്ങളായിരുന്നു എന്നവകാശപ്പെട്ട് കീഴ്‌ക്കോടതികളിൽ നിരവധി ഹർജികളുണ്ട്. ഈ പശ്ചാത്തലത്തിൽ സുപ്രീംകോടതി വിഷയത്തിൽ ഇടപെടണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. ആരാധനാലയങ്ങൾ നിയമം ഉയർത്തിപ്പിടിച്ച് ഇത്തരം വ്യവഹാരങ്ങൾ അവസാനിപ്പിക്കാൻ സുപ്രീം കോടതി ഇടപെടാത്തത് ഖേദകരമാണെന്നും സിപിഐഎം ചൂണ്ടിക്കാട്ടി.

ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.ബംഗ്ലാദേശ് ഇടക്കാല സർക്കാരും അധികാരികളും മതന്യൂനപക്ഷങ്ങളുടെ സുരക്ഷയും പൂർണ്ണ സംരക്ഷണവും ഉറപ്പാക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഇസ്ലാമിക മതമൗലികവാദ ശക്തികളുടെ പ്രവർത്തനങ്ങളെ ഭരണകൂടം അവഗണിക്കുന്നതായി തോന്നുന്നുവെന്ന് സി.പി.എം. തുറന്നടിച്ചു.

 

Share
Leave a Comment

Recent News