എറണാകുളം: എന്ത് നല്ലത് ചെയ്താലും ചിലർ അതിൽ കുറ്റം കണ്ടെത്തുമെന്ന് അവതാരികയും സോഷ്യൽ മീഡിയ താരവുമായ ലക്ഷ്മി നക്ഷത്ര. വാഹനാപകടത്തിൽ മരിച്ച കൊല്ലം സുധിയുടെ കുടുംബം വിറ്റ് ജീവിക്കുന്നുവെന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. നടൻ സാജു നവോദയ തന്നെ വിമർശിച്ചിരുന്നുവെന്നും, ഇതിൽ പ്രതികരിക്കാനില്ലെന്നും ലക്ഷ്മി പറഞ്ഞു.
എന്തെല്ലാം നല്ലത് ചെയ്താലും അതിൽ കുറ്റം കാണുകയും മോശമായി സംസാരിക്കുകയും ചെയ്യുന്നവർ നമുക്കിടയിൽ ഉണ്ട്. അത്തരക്കാരെ നോക്കുന്നില്ല. എനിക്ക് എന്റെ വീട്ടുകാരെയും മവസാക്ഷിയെയും മാത്രം നോക്കിയാൽ മതി. സുധിയുടെ കുടുംബത്തെ സഹായിക്കുന്നതിൽ എനിക്ക് ആത്മ സംതൃപ്തിയുണ്ട്. നിരവധി പേരാണ് അതിൽ സന്തോഷം പ്രകടിപ്പിക്കുന്നത്.
സുധിച്ചേട്ടന്റെ മണമുള്ള പെർഫ്യൂം നൽകിയ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഒരു ചേച്ചി അവരുടെ അച്ഛന്റെ തോർത്തുമായി യൂസഫ് ഭായിയുടെ അടുത്തേയ്ക്ക് പോകുകയാണെന്ന് പറഞ്ഞു. രേണു പറഞ്ഞാണ് ഞാൻ യൂസഫ് ഭായുടെ അടുത്തേയ്ക്ക് പോയത്.
ഏഴ് വർഷമായി ചാനൽപരിപാടി സ്ഥിരമായി അവതരിപ്പിക്കുന്നു. ഒരു മാറ്റം വേണമെന്ന് തോന്നി. ആ മാറ്റം പ്രേഷകരും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണ് പരിപാടിയിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചത്. താത്കാലികമാണ് ഈ ഇടവേള. സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെയാണ് ആളുകൾ എന്നെ കാണുന്നത്. അതിൽ നന്ദിയും സ്‌നേഹവും ഉണ്ടെന്നും ലക്ഷ്മി നക്ഷത്ര വ്യക്തമാക്കി.
Leave a Comment