ബംഗളൂരു: സാങ്കേതിക തകരാറിനെ തുടർന്ന് ബംഗളൂരുവിൽ വിമാനം അടിയന്തിരമായി താഴെയിറക്കി. ബംഗളൂരുവിൽ നിന്നും ഡൽഹിയിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനം ആണ് അടിയന്തിരമായ താഴെയിറക്കേണ്ടിവന്നത്. വിമാനത്തിന്റെ എൻജിനാണ് തകരാറ് സംഭവിച്ചത് എന്നാണ് വിവരം.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഡൽഹിയിൽ നിന്നും കംപെഗൗഡയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ 2820 വിമാനത്തിനാണ് തകരാറ് അനുഭവപ്പെട്ടത്. വൈകീട്ട് 5.45 ന് ആയിരുന്നു വിമാനം കംപെഗൗഡ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടത്. എന്നാൽ ഒരു മണിക്കൂറിലധികം വൈകി 7.9 ന് ആയിരുന്നു വിമാനം ടേക്ക് ഓഫ് ചെയ്തത്.
എന്നാൽ ഒരു മണിക്കൂറിന് ശേഷം 8.11 ന് വിമാനം തിരികെ ബംഗളൂരുവിൽ തന്നെ എത്തുകയായിരുന്നു. സഞ്ചരിക്കുന്നതിനിടെ വിമാനത്തിന്റെ എൻജിനുകളിൽ ഒന്ന് ഓഫ് ആയി. ഇതേ തുടർന്നാണ് വിമാനം അടിയന്തിരമായി താഴെ ഇറക്കിയത്. പിന്നീട് 11.47 ന് ആണ് വിമാനം ഇവിടെ നിന്നും യാത്രികരുമായി യാത്ര തിരിച്ചത്. 2.02 ന് വിമാനം ഡൽഹിയിൽ എത്തി.
അതേസമയം ആയിരം അടി ഉയരത്തിൽവച്ചായിരുന്നു വിമാനത്തിന്റെ എൻജിൻ ഓഫ് ആയത്. ഇതോടെ യാത്രികർ പരിഭ്രാന്തിയിലായി. ജീവനക്കാർ ഉൾപ്പെടെ 100 ഓളം യാത്രികർ ആയിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
Leave a Comment