ലോസ് ആഞ്ചെലെസില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ മാരകമായിത്തീര്‍ന്നിരുന്നു. വന്‍ ദുരന്തമായാണ് അമേരിക്ക ഇതിനെ പ്രഖ്യാപിച്ചത്. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് പാലിസേഡിസ് തീപ്പിടുത്തം പതിനഞ്ച് ശതമാനത്തോളം നിയന്ത്രണ വിധേയമായിട്ടുണ്ട്. ലോസ് ആഞ്ചെലെസിലെ വിവിധയിടങ്ങളില്‍ പിങ്ക് നിറത്തിലുള്ള ഒരു പൊടി അഗ്‌നിമേഖലകള്‍ക്ക് മുകളില്‍ വിതറിയാണ് പ്രധാനമായും തീയണയ്ക്കാനുള്ള ശ്രമം തുടരുന്നത്. എന്താണ് പിങ്ക് നിറത്തിലുള്ള ഈ പൗഡര്‍?
കാട്ടുതീ അണയ്ക്കാന്‍ പ്രധാനമായും ആശ്രയിക്കുന്നത് ഒരു പിങ്ക് പൊടിയേയാണ്. വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ഇത് അഗ്‌നിബാധയിടങ്ങളില്‍ വ്യാപകമായി വിതറുകയാണ് ചെയ്യുന്നത്. ഇ Phos-Chek എന്ന പദാര്‍ഥമാണ് അഗ്‌നിശമനത്തിനായി ജലത്തിന് പുറമെ ലോസ് ആഞ്ചെലെസില്‍ ഉപയോഗിക്കുന്നത്.
1963 മുതല്‍ അമേരിക്കയില്‍ ഉപയോഗിച്ചുവരുന്ന പ്രധാന അഗ്‌നിശമന പദാര്‍ഥങ്ങളില്‍ ഒന്നാണിത്. പെരിമീറ്റര്‍ എന്ന കമ്പനിയാണ് ഈ പിങ്ക് പൗഡറിന്റെ നിര്‍മാതാക്കള്‍. കാലിഫോര്‍ണിയ ഫോറസ്ട്രി ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷന്‍ വിഭാഗം വ്യാപകമായി ഉപയോഗിച്ച് വരുന്ന ഫോസ്-ചെക്ക് ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന അഗ്‌നിശമന പദാര്‍ഥം കൂടിയാണ് എന്നാല്‍ ഇതിനൊരു ദോഷവശമുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സസ്യജാലങ്ങളെയും ജലത്തെയും മണ്ണിനെയുമൊക്കെ ഇത് ദോഷകരമായി ബാധിക്കുമത്രേ.
അതിനാല്‍ നിലവില്‍ Phos-Chek പ്രകൃതിക്ക് ദോഷമാണ് എന്ന തരത്തില്‍ വിമര്‍ശനം ശക്തമായിട്ടുണ്ട്. ഇതിലും ഭേദമായിരുന്നു കടല്‍ജലമെന്നാണ് പലരും പറയുന്നത്. കാരണം കാലക്രമത്തില്‍ ഉപ്പും മറ്റ് മിനറലുകളും മണ്ണില്‍ നിന്ന് നീങ്ങും എന്നാല്‍ ഫോസ്‌ചെക്ക് വില്ലനായി തുടരുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.
Leave a Comment