ഫോണില്‍ നോക്കിക്കൊണ്ട് റോഡ് മുറിച്ചുകടക്കവേ ഹെല്‍മറ്റില്ലാതെ ബൈക്കിലെത്തി പൊലീസ് മുഖത്തടിച്ചു, വീഡിയോ

Published by
Brave India Desk

 

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന യുവാവിന്റെ മുഖത്തടിച്ച ഒരു പൊലീസുകാരന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. റോഡ് ക്രോസ് ചെയ്യുന്നതിനിടെ യുവാവ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് കാട്ടിയാണ് പൊലീസ് ഇയാളെ കയ്യേറ്റം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്.കോയമ്പത്തൂരിലെ നല്ലംപാളയം- സംഗനൂര്‍ റോഡില്‍ വച്ചാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ തിങ്കളാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

 

കോയമ്പത്തൂര്‍ ചിന്നവേടമ്പട്ടി സ്വദേശിയായ മോഹന്‍രാജ് എന്ന യുവാവിനെയാണ് കാവുണ്ടംപാളയം സ്റ്റേഷനിലെ പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ജയപ്രകാശ് തല്ലിയത്. നല്ലംപാളയത്തെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നയാളാണ് മോഹന്‍രാജ. ് എന്തായാലും അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തത്തില്‍ ഇയാള്‍ സ്തംഭിച്ചു പോകുന്നതും വീഡിയോയില്‍ കാണാം.

ഈ സംഭവത്തിന് പിന്നാലെ വലിയ ജനരോഷമാണുണ്ടായത്. പൊലീസുകാരുടെ ഈ പ്രവൃത്തിയെ വിമര്‍ശിച്ചും, അശ്രദ്ധമായി റോഡ് ക്രോസ് ചെയ്യുന്ന യുവാക്കളെ ശകാരിച്ചും പ്രതികരണങ്ങളുയരുന്നുണ്ട്.

Share
Leave a Comment