ഞാൻ തിരിച്ചുവരും; അതിനാണ് ദൈവം എന്നെ ജീവനോടെ വച്ചിരിക്കുന്നത്; യൂനസ് സർക്കാരിന് മുന്നറിയിപ്പുമായി ഷെയ്ഖ് ഹസീന

Published by
Brave India Desk

ധാക്ക: മുഹമ്മദ് യൂനസ് നയിക്കുന്ന ഇടക്കാല സർക്കാരിന് മുന്നറിയിപ്പുമായി ഷെയ്ഖ് ഹസീന. താൻ തീർച്ഛയായും അധികാരത്തിൽ തിരിച്ചുവരുമെന്ന് ഹസീന പറഞ്ഞു. കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കും. അവരുടെ കൊലപാതകികളെ നിയമത്തിന് മുൻപിൽ കൊണ്ട് വന്ന് നിർത്തും. ഇതിന് വേണ്ടിയാണ് അളളാഹു തന്നെ ജീവനോടെ വച്ചിരിക്കുന്നത് എന്നും ഹസീന പറഞ്ഞു. പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷെയ്ഖ് ഹസീന. ബംഗ്ലാദേശിൽ നിന്നും കലാപത്തെ തുടർന്ന് പലായനം ചെയ്ത ഹസീന ഇപ്പോഴും ഇന്ത്യയിൽ തന്നെ തുടരുകയാണ്.

ഞാൻ ഉറപ്പായും ബംഗ്ലാദേശിൽ വീണ്ടും അധികാരത്തിൽ വരും. അന്ന് കലാപത്തിൽകൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കും. കൊലപാതകികളെ നിയമത്തിന് മുൻപിൽ കൊണ്ടുവരും. ബംഗ്ലാദേശിൽ ക്രമസമാധാനം ഉറപ്പുവരുത്തും. ഒരു പക്ഷെ അതുകൊണ്ട് ആയിരിക്കാം അള്ളാഹു എന്നെ ജീവനോടെ ഇപ്പോഴുംവച്ചിരിക്കുന്നത്.

ജൂലൈ- ഓഗസ്റ്റ് മാസങ്ങളിൽ കലാപതത്തിനിടെ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടത് പോലീസ് വെടിവയ്പ്പിൽ അല്ല. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നുവെങ്കിൽ അത് വ്യക്തമായേനെ. കലാപം നിയന്ത്രിക്കാൻ പോലീസ് തങ്ങളെക്കൊണ്ട് ആകുന്നതെല്ലാം ചെയ്തു. സമാധാനപരമായി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ആയിരുന്നു ഇവരുടെ ശ്രമം. എന്നാൽ കലാപകാരികൾ ആക്രമിച്ചു. ഇതോടെ പോലീസും ബലംപ്രയോഗിക്കുകയായിരുന്നു. അബു സയിദിന്റെ സംഭവം ഇതിനൊരു ഉദാഹരണം ആണ്. കലാപകാരികളുടെ ആക്രമണം ഉണ്ടായപ്പോഴാണ് പ്രത്യാക്രമണം നടത്തിയത്. പോലീസുകാരെ കൊലപ്പെടുത്താൻ കലാപകാരികൾ ചേർന്ന് കൃത്യമായി ആസൂത്രണം നടത്തിയെന്നും ഷെയ്ഖ് ഹസീന കൂട്ടിച്ചേർത്തു.

കലാപത്തിന് കാരണമായവരെ യൂനസ് സർക്കാർ സംരക്ഷിക്കുന്നു. വിദ്യാർത്ഥികൾ ആരംഭിച്ച സമരം പോലീസുകാരെയും, അവാമി ലീഗ് നേതാക്കളെയും, ബൗദ്ധികപ്രമുഖരെയും, കലാകാരന്മാരെയും കൊല്ലുന്നതിലേക്ക് നയിച്ചു. എന്നിട്ടും അവർ നിയമ നടപടികൾ നേരിടുന്നില്ല. യൂനസ് സർക്കാരിന്റെ നേതൃത്വത്തിൽ ഇവരൊന്നും ശിക്ഷിക്കപ്പെടില്ല. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കുകയും ഇല്ല.

രാജ്യഭരണം നടത്താൻ മുഹമ്മദ് യൂനസ ഒട്ടും യോജിച്ച ആളല്ല. ഇക്കാര്യം അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്. പക്ഷെ എന്നിട്ടും പ്രധാനമന്ത്രി പഥത്തിൽ കടിച്ച് തൂങ്ങുന്നു. മുൻ സർക്കാർ സ്ഥാപിച്ചതെല്ലാം ഇല്ലാതെ ആക്കുന്നു. തന്റെ തറവാട് യൂനിസ് ചുട്ടെരിച്ചു.

പുതിയ സർക്കാർ അധികാരത്തിൽ എത്തിയിട്ടും ബംഗ്ലാദേശിൽ അക്രമം തുടരുകയാണ്. ഇത് പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഒപ്പറേഷൻ ഡെവിൾ ഹണ്ട് എന്ന പേരിൽ ഒരു ദൗത്യം തുടങ്ങിയതിനെക്കുറിച്ച് കേട്ടിരുന്നു. യൂനസിന് രാജ്യം ഭരിക്കാൻ കഴിയില്ലെന്ന് ആവർത്തിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക നില പരുങ്ങലിലാണ്. ക്രമസമാധാനം പൂർണമായും തകർന്നു. പൊതുജനങ്ങളുടെ സുരക്ഷ ഇല്ലാതായി എന്നും

Share
Leave a Comment

Recent News