ന്യൂഡല്‍ഹി: രാജ്യത്ത് പെരുകുന്ന സൈബര്‍ തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ ടെലികോം കമ്പനികള്‍ക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം. സിം കാര്‍ഡുകള്‍ നല്‍കുന്ന എല്ലാ ഏജന്റുമാരും ഇനി മുതൽ നിയമപരമായി രജിസ്റ്റര്‍ ചെയ്തവരായിരിക്കണമെന്നാണ് നിര്‍ദേശം.
ഈ നിര്‍ദേശം നടപ്പാക്കാനുള്ള സമയപരിധി 2025 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.
തട്ടിപ്പുകൾ സാഹചര്യത്തില്‍ സിം കാര്‍ഡുകള്‍ നല്‍കുന്നതില്‍ നിയമങ്ങള്‍ കര്‍ശനമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. മാത്രമല്ല ഒരേ പേരില്‍ ഒമ്പതില്‍ കൂടുതല്‍ സിം കാര്‍ഡുകളുള്ള വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
ടെലികോം കമ്പനികള്‍ അവരുടെ ഏജന്റുമാരെയും ഫ്രാഞ്ചൈസികളെയും സിം കാര്‍ഡ് വിതരണക്കാരെയും രജിസ്റ്റര്‍ ചെയ്യിക്കണം. , റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ രജിസ്‌ട്രേഷനുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ബിഎസ്എന്‍എല്ലിന് സിം ഡീലര്‍മാരെ രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ രണ്ട് മാസം കൂടി സമയം അനുവദിച്ചിട്ടുണ്ട്. 2025 ഏപ്രില്‍ 1 മുതല്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് വിതരണക്കാര്‍ക്ക് മാത്രമേ സിം കാര്‍ഡുകള്‍ നല്‍കാന്‍ അധികാരമുള്ളൂ.
Leave a Comment