തിരുവനന്തപുരം ; മഹാകുംഭമേളയിൽ മലയാളികൾ പങ്കെടുത്തതിനെ പരിഹസിച്ച് അവലോകന പരിപാടി അവതരിപ്പിച്ച ഏഷ്യാനെറ്റിനെതിരെ ശക്തമായ വിമർശനമാണ് ഉയർന്നത്. വിമർശനത്തെ തുടർന്ന് വിഷയത്തിൽ മറുപടിയുമായി ചാനൽ മേധാവി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി.
‘മഹാകുംഭമേളയെ പരിഹസിക്കും വിധം പരിപാടി അവതരിപ്പിച്ചതായി നിരവധി പേർ പരാതി ഉന്നയിച്ചുവെന്നും , അത് തന്നെ വേദനിപ്പിച്ചെന്നും രാജീവ് ചന്ദ്രശേഖർ എക്സിൽ കുറിച്ചു.
‘അവിടെ ഉണ്ടായിരുന്ന കോടിക്കണക്കിന് ഭക്തരിൽ എന്റെ കുടുംബവും ഉണ്ടായിരുന്നു. ഞാൻ ഇത് ചാനൽ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി . ലക്ഷക്കണക്കിന് ഭക്തർ വിശ്വാസം അർപ്പിക്കുന്ന ഒരു സംഗമത്തെ കുറിച്ച് അശ്രദ്ധമായി പ്രസ്താവനകൾ നടത്തുകയോ, പരിഹസിക്കുകയോ ചെയ്യരുതെന്നും നിർദേശിച്ചിട്ടുണ്ട്.
ഏതൊരു മതത്തിലെയും പോലെ, ഓരോ ഹിന്ദുവിനും സ്വന്തം വിശ്വാസം പ്രധാനമാണ്. രാജ്യത്തുടനീളവും , കേരളത്തിലുമുള്ള കോടിക്കണക്കിന് ഹിന്ദുക്കളുടെയും വിശ്വാസം , ബഹുമാനിക്കപ്പെടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു ‘ രാജീവ് ചന്ദ്രശേഖർ എക്സിൽ വ്യക്തമാക്കി.
മഹാകുംഭമേളയെക്കുറിച്ചുള്ള ഏഷ്യാനെറ്റിൻറെ വാക്കുകൾ
”ഇക്കുറി ഇങ്ങ് തെക്ക് കേരളത്തിൽ നിന്ന് പോലും നൂറുകണക്കിനാളുകൾ ഗംഗാ സ്നാനം നടത്തിയിട്ടുണ്ട്. ഇത്രയും കാലം ഇല്ലാതിരുന്ന ഹിന്ദുവികാരവും ആചാരാനുഷ്ഠാന താല്പര്യവും കുംഭമേള സ്നാന തല്പരതയുമൊക്കെ സിപിഎം ഭരിക്കുന്ന നാട്ടിലെ മലയാളികൾക്കുമുണ്ടായി.
കേരളസർ,100% ലിറ്ററി സർ എന്നൊക്കെ നമ്മൾ ഒരുഭാഗത്ത് പറയുമ്പോഴും കുഭമേളയും ബിജെപിയെ പ്രീതിപ്പെടുത്തലുമൊക്കെ ഒരുപാട് മലയാളികൾക്ക് ഇഷ്ടമുള്ള കാര്യം തന്നെയാണ്.
നല്ല പരസ്യം നല്ല പിആർ നല്ല ബിസിനസ് എല്ലാം ഒത്തുവന്നപ്പോൾ ഇങ്ങ് കേരളത്തിലും കുംഭമേള പ്രിയതരമായി. ഒന്നാലോചിച്ചു നോക്കൂ നമുക്കു ചുറ്റു ഒരു പത്തുപേരെങ്കിലും കുംഭമേള സ്നാനത്തിന് പോയിട്ടില്ലേ. അതാണ് അതിൻറെ ഇംപാക്ട്.
Leave a Comment