വിധവയായ ഒരേയൊരു സ്ത്രീ രേണു മാത്രമല്ല ദയവായി തങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കൂ എന്ന് സ്വപ്ന സുരേഷ്. നടൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിൻറെ വിഷു ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിനെതിരെയാണ് സ്വപ്ന സുരേഷിൻറെ പ്രതികരണം.
സമൂഹമാദ്ധ്യമങ്ങളിൽ രേണുവിൻറെ പോസ്റ്റിനെതിരെ നിരവധി പേർ പ്രതികരണം നടത്തിയിരുന്നു. രേണുവിന്റെ വിഷു ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കാണ് വലിയ രീതിയിലുള്ള വിമർശനം ഉയരുന്നത്. അടുത്തിടെ ചില ആല്‍ബങ്ങളിലും റീല്‍സുകളിലുമൊക്കെ രേണു അഭിനയിച്ചിരുന്നു. അവരുടെ ഇഴുകി ചേര്‍ന്നുള്ള അഭിനയവും, വസ്ത്രധാരണവും മുന്‍നിര്‍ത്തിയാണ് ചിലര്‍ മോശം കമന്‍റുകളുമായെത്തുന്നത്. വ്യാപകമായിട്ടുള്ള സൈബര്‍ ബുള്ളിയിംഗാണ് രേണുവിന് നേരെ അന്നും ഉണ്ടായത്.
ഫേസ്ബുക്ക് കുറിപ്പിൻറെ വിശദാംശം
‘ഇതാണോ 2025ലെ പുതിയ വിഷു? ദയവായി ഞങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ആൺകുട്ടികൾ അങ്ങനെ പറയുന്നു. എന്റെ പൊക്കിൾ കാണിച്ചാൽ അമ്മ എന്നെ കൊല്ലുമെന്ന്, കഷ്ടം, വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീ നിങ്ങൾ മാത്രമല്ല. നിങ്ങളുടെ മണ്ടത്തരം വിൽക്കരുത്. ഭഗവാൻ കൃഷ്ണനെ വിചിത്രമായ ചില സൃഷ്ടികൾ കൊണ്ട് മാറ്റിസ്ഥാപിക്കാൻ കഴിയില്ല, സ്വപ്ന സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു
Leave a Comment