സെക്രട്ടറിയേറ്റിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പാമ്പുകടിച്ചു. ഇന്നലെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാപോലീസ് ഉദ്യോഗസ്ഥയെയാണ് പാമ്പ് കടിച്ചത്.
ആശമാരുടെ സമരപ്പന്തലിന് പുറകിലായി സുരക്ഷാ ജോലിയിലായിരുന്നു ഉദ്യോഗസ്ഥ. ഇതിനിടെയാണ് പാമ്പ് കടിയേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് വിവരം
Discussion about this post