തിരുവനന്തപുരം: മന്ത്രി അനൂപ് ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്മാന് ജോണി നെല്ലൂര്‍. മറവി മനുഷ്യന് സംഭവിക്കുന്നതാണ്. എന്നാല്‍, പ്രധാനപ്പെട്ട കാര്യങ്ങള്‍ അനൂപ് മറക്കരുതെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.
ഉഭയകക്ഷി ചര്‍ച്ച പോസിറ്റീവാണെന്ന അനൂപിന്റെ അഭിപ്രായം തന്നെ ഞെട്ടിച്ചു. അനൂപിന്റെ ഈ നിലപാട് കാരണം പാര്‍ട്ടിയ്ക്ക് വിലപേശാനുള്ള അവസരം ഇല്ലാതാക്കുകയും പ്രവര്‍ത്തകരില്‍ ആശയ കുഴപ്പം സൃഷ്ടിക്കുകയും ചെയ്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജേക്കബ് വിഭാഗത്തിന് മൂന്ന് സീറ്റ് കിട്ടണം. ചര്‍ച്ചയും കൂടിയാലോചനയും ഇല്ലാതെയാണ് തനിക്ക് സീറ്റ് നിഷേധിച്ചത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.
ഔഷധി ചെയര്മാന് സ്ഥാനം രാജിവയ്ക്കുന്ന കാര്യം അനൂപിനോടും പാര്‍ട്ടി വൈസ് ചെയര്മാന് ഡെയ്സി ജേക്കബിനോടും പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. അങ്കമാലിയില്‍ കേരള കോണ്‍ഗ്രസിന് വിജയസാധ്യത കുറവാണെന്നും കോണ്‍ഗ്രസ് ആ സീറ്റില്‍ മത്സരിക്കുന്നതാണ് ഉചിതമെന്നുമുള്ള തീരുമാനമാണ് മുഖ്യമന്ത്രി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൊണ്ടത്. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് അദ്ദേഹം ഔഷധിയുടെ ചെയര്മാന് സ്ഥാനം രാജിവെച്ചത്.
Discussion about this post