വീറോടെ ഇന്ത്യ; പാകിസ്താനി പൈലറ്റ് പിടിയിൽ

Published by
Brave India Desk

ഇന്ത്യ-പാകിസ്താൻ സംഘർഷം തുടരുന്നതിനിടെ പാക് പൈലറ്റ് ഇന്ത്യയുടെ കസ്റ്റഡിയിലായെന്ന് റിപ്പോർട്ടുകൾ.രാജസ്ഥാനിലാണ് പൈലറ്റ് പിടിയിലായത്. പാകിസ്താന്‍ പൈലറ്റിനെ പിടികൂടി കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബിഎസ്എഫിന്റെ ക്വിക്ക് റിയാക്ഷന്‍ ടീമാണ് പൈലറ്റിനെ പിടികൂടിയത്. നിലവില്‍ ബിഎസ്എഫിന്റെ കസ്റ്റഡിയിലാണ് പൈലറ്റുള്ളത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല.

അതേസമയം പാകിസ്താന്റെ പ്രകോപനങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ ആരംഭിച്ച് ഇന്ത്യ. പാകിസ്താന്റെ പ്രധാന നഗരങ്ങളിലെല്ലാം വ്യോമാക്രമണം ആരംഭിച്ചതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാക് തലസ്ഥാനമായ ഇസ്ലാമാബാദിനെ വിറപ്പിച്ച് മിസൈൽ വർഷം നടത്തുകയാണ് ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ.സിയാൽകോട്ടിലും കറാച്ചിയിലും തുടർ സ്‌ഫോടനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. വിറോടെ ഇന്ത്യ പ്രത്യാക്രമണം തുടരുകയാണ്.

പാകിസ്താന്റെ ആക്രമണശ്രമങ്ങളെല്ലാം ഇന്ത്യ വ്യോമപ്രതിരോധ സംവിധാനം വഴി തടയുകയാണ്. ഉറിയിലടക്കം പാകിസ്താൻ ഷെല്ലാക്രമണം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. പാകിസ്താന്റെ മൂന്ന് പോർവിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടിട്ടുണ്ട്. പാകിസ്താന്റെ ഒരു എഫ് -16 വിമാനവും 2 ഖഎ 17 വിമാനങ്ങളുമാണ് വെടിവെച്ചിട്ടത് . യുദ്ധത്തിൽ ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കരുത് എന്ന നിബന്ധനയോടെ പാകിസ്താന് അമേരിക്ക കൈമാറിയതാണ് എഫ്-16.

മെയ് 7, 8 തീയതികളിൽ രാത്രിയിൽ, വടക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലെ നിരവധി സൈനിക കേന്ദ്രങ്ങളിൽ പാകിസ്താൻ ആക്രമണം നടത്താൻ ശ്രമിച്ചിരുന്നു. അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഡ്, നാൽ, ഫലോഡി, ഉത്തര്ലൈ, ഭുജ് എന്നിവടങ്ങളാണ് പാക് സൈന്യം ലക്ഷ്യം വച്ചത്. ‘ഇവയെ ഇന്റഗ്രേറ്റഡ് കൗണ്ടർ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് ഇന്ത്യ തകർക്കുകയായിരുന്നു.

നശിപ്പിക്കപ്പെട്ട ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ ശേഖരിച്ചു വരികയാണെന്നും, ഇതിലൂടെ സാമ്പത്തിക ധനസഹായമോ സൈനിക പരിശീലനമോ വഴി ഇന്ത്യയെ ലക്ഷ്യം വച്ചുള്ള അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്താൻ പിന്തുണയ്ക്കുന്നുവെന്ന ഇന്ത്യയുടെ ആരോപണത്തെ പിന്തുണയ്ക്കുന്ന തെളിവുകളുടെ വ്യാപ്തി വർദ്ധിപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

Share
Leave a Comment

Recent News