എസ് ജയ്ശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു,വാഹനവ്യൂഹത്തിൽ ഒരു ബുള്ളറ്റ്പ്രൂഫ് കൂടി

Published by
Brave India Desk

ഇന്ത്യ-പാകിസ്താൻ സംഘർഷം വെടിനിർത്തൽ ധാരണയിലെത്തിയെങ്കിലും എല്ലാം കെട്ടടങ്ങിയെന്ന് വിശ്വസിക്കാൻ ആയിട്ടില്ല. അതിർത്തിയിൽ എല്ലായിടത്തും കനത്ത ജാഗ്രതയിലാണ് സൈന്യം. ഏത് നിമിഷവും ഒരു യുദ്ധത്തെ നേരിടാനായി സർവ്വ സജ്ജമാണ് ഭാരതം. ഇതിനിടെ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുടെ സുരക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ് ഭാരതം. മന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഒരു ബുള്ളറ്റ് പ്രൂഫ്കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ്.

ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ ഉണ്ടായ സംഘർഷങ്ങൾക്കിടയിൽ നടത്തിയ പുതിയ ഭീഷണി വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം

സെഡ് കാറ്റഗറി സുരക്ഷയാണ് നിലവിൽ ജയശങ്കറിനുള്ളത്. സിആർപിഎഫാണ് സുരക്ഷ ഒരുക്കുന്നത്. 2024 ഒക്ടോബറിലാണ് ജയശങ്കറിന്റെ സുരക്ഷ വൈ വിഭാഗത്തിൽനിന്ന് സെഡിലേക്ക് ഉയർത്തിയത്. രാജ്യത്തെവിടെ പോകുമ്പോഴും സായുധരായ സിആർപിഎഫ് സേനാംഗങ്ങൾ അദ്ദേഹത്തിന് ശക്തമായ സുരക്ഷ ഒരുക്കും.നിലവിൽ 210 വിഐപികൾക്കാണ് സിആർപിഎഫ് സുരക്ഷ ഒരുക്കുന്നത്.

Share
Leave a Comment

Recent News