കൊല്ലം: വില്ലേജ് ഓഫീസർക്കെതിരെ ഭീഷണിയുമായി സിപിഎം പ്രവർത്തകരെന്ന് പരാതി. ഭീഷണികാരണം ജോലി ചെയ്യാൻ കഴിയുന്നില്ലെന്ന് നെടുമ്പന വില്ലേജ് ഓഫീസർ പറയുന്നു. സർക്കാർ ഭൂമി കയ്യേറി പരസ്യ ബോർഡ് സ്ഥാപിക്കാൻ ശ്രമിച്ചത് തടഞ്ഞതാണ് സിപിഐഎം നേതാക്കൾക്ക് തന്നോടുള്ള വിരോധത്തിന് കാരണമെന്നാണ് പരാതിക്കാരൻ പറയുന്നത്.
നെടുമ്പന പഞ്ചായത്തിലെ പുറമ്പോക്ക് ഭൂമിയിൽ ചിലർ ബോർഡ് സ്ഥാപിച്ചിരുന്നു. പഞ്ചായത്തിലെ മെമ്പർമാരോട് ചോദിച്ചിട്ടും ആരാണ് ഇത് ചെയ്തതെന്ന് വില്ലജ് ഓഫീസർക്ക് കൃത്യമായ ഉത്തരം കിട്ടിയിരുന്നില്ല. തുടർന്ന് ഈ വിഷയത്തിൽ ഇടപെട്ടപ്പോഴാണ് സിപിഐഎം പ്രവർത്തകരുടെ ഭീഷണിയുണ്ടായത്.
തനിക്കെതിരെ ഇവർ മുഖ്യമന്ത്രിക്കും പരാതി നൽകി. പക്ഷെ അന്വേഷണത്തിൽ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് തനിക്കെതിരെ വീണ്ടും പ്രവർത്തകർ രംഗത്തുവന്നുവെന്നും വില്ലജ് ഓഫീസർ പറയുന്നു.
Leave a Comment