റാപ്പർ ഡബ്‌സി എന്ന മുഹമ്മദ് ഫാസിലിനും മൂന്ന് സുഹൃത്തുക്കളും അറസ്റ്റിൽ. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പരാതിയിൽ മലപ്പുറം ചങ്ങരംകുളം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം. കാഞ്ഞിയൂർ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് നടപടി. നാല് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
ഡബ്സി വിദേശത്ത് ഷോ ചെയ്തതിന്റെ ദൃശ്യങ്ങൾ ബാസിലിന്റെ കൈവശമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങൾ ഇവർക്കിടയിൽ നിലനിന്നിരുന്നു.ഇതിന്റെ പശ്ചാത്തലത്തിൽ ഡബ്സിയും സുഹൃത്തുക്കളും ബാസിലിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്.
മലയാളി റാപ്പറും ഗായകനും ഗാനരചയിതാവുമാണ് ഡബ്‌സി. തല്ലുമാല എന്ന ചിത്രത്തിലെ ‘മണവാളൻ തഗ്’ എന്ന ഗാനത്തിലൂടെയാണ് റാപ്പറായി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്
ഈ വർഷം ജനുവരിയിൽ ഒരു വർഷത്തേക്ക് ഇടവേളയെടുക്കുന്നതായി ഡബ്സി പ്രഖ്യാപിച്ചിരുന്നു. കരിയർ വളർച്ചയിലും ക്രിയേറ്റിവിറ്റിയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണിതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Discussion about this post