കോട്ടയം: പാര്‍ട്ടിയില്‍ പ്രശ്നങ്ങളില്ലെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്മാന് ജോണി നെല്ലൂര്‍. ഔഷധി ചെയര്മാന് രാജിവെച്ചത് വ്യക്തിപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ ഔഷധിയുടെ ചുമതലയും ഒരുമിച്ച് കൊണ്ടുപോകാനാകില്ല. അങ്കമാലി, പിറവം സീറ്റുകളില്‍ വിട്ടുവീഴ്ചയില്ലെന്നും ഉഭയകക്ഷി ചര്‍ച്ചയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടിയില്‍ ഭിന്നിപ്പില്ലെന്നും നാല് സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. നേരത്തെ ജോണി നെല്ലൂര്‍ ഔഷധി ചെയര്മാന് സ്ഥാനം രാജിവെച്ചതിനെ അനൂപ് ജേക്കബ് വിമര്‍ശിച്ചിരുന്നു.
Discussion about this post