ഡല്‍ഹി: വിജയ് മല്യ കോണ്‍ഗ്രസിന്റെ കുഞ്ഞാണെന്നും ബാങ്കില്‍ നിന്നും വായ്പ കിട്ടാന്‍ മല്യയെ സഹായിച്ചത് യുപിഎ സര്‍ക്കാരാണെന്നും ബിജെപി. മല്യയെ ലണ്ടനിലേക്ക് കടക്കാന്‍ അനുവദിച്ചത് ബിജെപിയാണെന്ന കോണ്‍ഗ്രസ് വാദത്തെയും അദ്ദേഹം തള്ളി. മല്യ രാജ്യംവിട്ട് പോകുന്ന സമയത്ത് അദ്ദേഹത്തിനു യാത്രാവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കോടതി നോട്ടീസ് ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ പറഞ്ഞു.
മല്യയുടെ കമ്പനിയായ കിങ്ഫിഷര്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിങ്ങാണ് ഇത്തരത്തിലുള്ള സ്വകാര്യ കമ്പനികളെ സഹായിക്കണമെന്നു നിര്‍ദേശിച്ചത്. 3,100 കോടി രൂപയുടെ വായ്പ മല്യയ്ക്കു നല്കാന് ബാങ്കിനെ നിര്‍ബന്ധിപ്പിച്ചത് യുപിഎ സര്‍ക്കാരാണ്
മല്യയെ വീണ്ടു വീണ്ടും സഹായിക്കാന്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിപ്പിച്ചത് എന്താണ്? മോദി സര്‍ക്കാരിനെ കുറ്റം പറയാതെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് വ്യക്തത വരുത്തുകയാണ് ചെയ്യേണ്ടത്. സാമ്പത്തികമായി തകര്‍ന്നു നിന്ന സമയത്തും എന്തിനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മല്യയ്ക്ക് 3,100 കോടി രൂപയുടെ വായ്പ നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.
Discussion about this post