മികച്ച ഭരണത്തിനുള്ള നൊബേൽ സമ്മാനത്തിന് താൻ അർഹനാണെന്ന് ഡൽഹി മുൻ മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ. കഴിഞ്ഞ ദിവസം ചണ്ഡീഗഢിൽ നടന്ന ദ കെജ്രിവാൾ മോഡൽ’ എന്ന പുസ്തകത്തിന്റെ പഞ്ചാബി പതിപ്പിന്റെ വേളയിലാണ് കെജ്രിവാൾ ഈ പരാമർശം നടത്തിയത്.
ഡൽഹി ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ആവർത്തിച്ച് ശ്രമങ്ങൾ നടന്നിട്ടും തന്റെ നേതൃത്വത്തിൽ ഭരണം കാര്യക്ഷമമായി നടപ്പിലാക്കിയെന്നാണ് കെജ്രിവാളിന്റെ അവകാശവാദം. ജോലി ചെയ്യുന്നതിൽ നിന്ന് തടഞ്ഞിട്ടും ഞങ്ങൾ പ്രവർത്തിച്ചു. ലെഫ്റ്റനന്റ് ഗവർണറുൾപ്പടെ ഒട്ടേറെ തടസങ്ങൾ ഉണ്ടായിട്ടും മികച്ച ഭരണം നടത്തിയതിന് ഞാൻ നൊബേൽ സമ്മാനത്തിന് അർഹനാണ്’ കെജ്രിവാൾ പറഞ്ഞു.
കെജ്രിവാളിന്റെ അവകാശവാദം ചിരിപടർത്തുന്നതെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. കഴിവില്ലായ്മയും അഴിമതിയും അടയാളപ്പെടുത്തിയ ഭരണ കാലത്തിന്റെ അധ്യക്ഷനായിരുന്നു കെജരിവാൾ എന്ന് പറഞ്ഞ് നൊബേൽ വാദം ബിജെപി തള്ളിക്കളഞ്ഞു. ബിജെപി ഡൽഹി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ, കെജ്രിവാൾ സ്വയം പുകഴ്ത്തുകയാണ് എന്ന് ആരോപിച്ചു. കഴിവില്ലായ്മ, അരാജകത്വം, അഴിമതി തുടങ്ങിയ വിഭാഗത്തിൽ നൊബേൽ സമ്മാനം ഉണ്ടെങ്കിൽ തീർച്ചയായും അദ്ദേഹത്തിന് ഒന്ന് ലഭിക്കുമായിരുന്നു.’ സച്ച്ദേവ പറഞ്ഞു. കെജരിവാളിന്റെ ഭരണത്തിൽ സംഭവിച്ച തട്ടിപ്പുകളുടെ പരമ്പര ഡൽഹിയിലെ ജനങ്ങൾ ഇപ്പൊഴും ഓർമ്മിക്കുന്നുണ്ടെന്ന് സച്ച്ദേവ് പറഞ്ഞു.
Leave a Comment