ഇന്ധന നിയന്ത്രണ സ്വിച്ചുകളിലെ പ്രശ്നം ; ബോയിങ് വിമാനങ്ങളിൽ കർശന പരിശോധനയ്ക്ക് ഉത്തരവിട്ട് യുഎഇയും ദക്ഷിണകൊറിയയും

Published by
Brave India Desk

അബുദാബി : എയർ ഇന്ത്യ വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോർട്ട് പ്രകാരം ഇന്ധന നിയന്ത്രണ സ്വിച്ച് കട്ട് ഓഫ് ആയതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. ഈ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ബോയിങ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾക്ക് പ്രശ്നങ്ങൾ ഉള്ളതായി ഉള്ള അമേരിക്കയുടെ മുൻ വെളിപ്പെടുത്തലും ചർച്ചയായിരുന്നു. ഇതോടെ ബോയിങ് വിമാനങ്ങൾ ഉപയോഗിക്കുന്ന മറ്റു വിമാനകമ്പനികളും രാജ്യങ്ങളും കർശന നടപടികളിലേക്ക് നീങ്ങുകയാണ്.

വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകളിൽ കർശന അന്വേഷണത്തിന് നിർദ്ദേശിച്ചിരിക്കുകയാണ് യുഎഇയും ദക്ഷിണ കൊറിയയും. ബോയിംഗ് 787 വിമാനങ്ങളിലെ ഇന്ധന സ്വിച്ചുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കാൻ എത്തിഹാദ് എയർവേയ്‌സ് പൈലറ്റുമാർക്ക് നിർദ്ദേശം നൽകി. ബോയിങ് വിമാനങ്ങൾ സർവീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളും ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കണമെന്ന് ദക്ഷിണ കൊറിയയും നിർദ്ദേശിച്ചിട്ടുണ്ട്.

പൈലറ്റുമാരോട് സ്വിച്ചുകൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നതിനൊപ്പം, ഇന്ധന നിയന്ത്രണ സ്വിച്ചുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് അന്വേഷണത്തിനും എത്തിഹാദ് എയർവേസ് ഉത്തരവിട്ടിട്ടുണ്ട്. ബോയിങ് 787 ഉൾപ്പെടെയുള്ള വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ സുരക്ഷിതമല്ലെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ 2018ൽ വ്യക്തമാക്കിയിരുന്നു.

Share
Leave a Comment

Recent News