ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തി പിന്നാലെ ജീവനൊടുക്കി 22കാരിയായ നവവധു

Published by
Brave India Desk

നവവധുവിനെ സ്വന്തം വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നെല്ലിപ്പറമ്പിൽ ക്ഷേത്രത്തിന് സമീപം കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹ(22)യാണ് ആത്മഹത്യ ചെയ്തത്.

ആറുമാസം മുൻപാണ് മൂന്നാം വർഷ എൽഎൽബി വിദ്യാർത്ഥിനിയായ നേഹയുടെ വിവാഹം കഴിഞ്ഞത്. ഈ കഴിഞ്ഞ ഞായറാഴ്ച യുവതിയും ഭർത്താവായ പെരിഞ്ഞനം പുതുമഠത്തിൽ രഞ്ജിത്തും ആലപ്പാട്ടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് ഭർത്താവ് തിരിച്ചുപോയി. നേഹ മുറി തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ചുനോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്..

Share
Leave a Comment

Recent News